Read Time:1 Minute, 17 Second
ഉപ്പള:കേരള പ്രദേശ് കോൺഗ്രസ് കമ്മിറ്റി സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ട കെ. പി. നൗഷാദ് അലിക്ക് ഉപ്പള രാജീവ് ഗാന്ധി ഫൗണ്ടേഷൻ സ്വീകരണം നൽകി.
ഇദ്ദേഹത്തിന്റെ രാഷ്ട്രീയ മണ്ഡലത്തിലെ ബാല്യ കാലം മംഗൽപാടിയിലായിരുന്നു. ചാനൽ ഡിബേറ്റുകളിൽ നിറ സാന്നിധ്യമായ നൗഷാദ് അലിക്ക് അനുയോജ്യമായ സമയത്താണ് പാർട്ടിയുടെ ഉന്നതമായ സ്ഥാനം ലഭിച്ചത്.
ഉപ്പള രാജീവ് ഗാന്ധി ഫൗണ്ടേഷൻ ചെയർമാൻ ഓ.എം റഷീദ് അധ്യക്ഷം വഹിച്ച സ്വീകരണ യോഗത്തിൽ മംഗൽപാടി മണ്ഡലം കോൺഗ്രസ് പ്രസിഡന്റ് സത്യൻ സി ഉപ്പള മുഖ്യ പ്രഭാഷണം നടത്തി. മുതിർന്ന നേതാവ് പി. എം. കാദർ, ചന്ദ്ര ശേഖർ, മൊയ്‌നു പൂന, ലക്ഷ്മണൻ, സെബാസ്റ്റിയൻ, റഹ്മത്ത് അലി, തുടങ്ങിയവർ ആശംസയർപ്പിച്ചു സംസാരിച്ചു. ഫൌണ്ടേഷൻ കൺവീനർ ഹാരിസ് മദർ ഗോൾഡ് സ്വാഗതവും പ്രദീപ് ഷെട്ടി നന്ദിയും പറഞ്ഞു.