ദുബായ്: മാസ്‌ക് ധരിക്കാതെ യുഎഇ നഗരത്തില്‍ ചുറ്റിയടിച്ച ഇന്ത്യന്‍ യുവാവിന് 5000 ദിര്‍ഹം പിഴയും മൂന്ന് മാസത്തെ ജയില്‍ ശിക്ഷയും വിധിച്ച് ദുബായ് കോടതി. സന്ദര്‍ശക വീസയില്‍ യുഎഇയിലെത്തി മാസ്‌ക് ധരിക്കാതെ കറങ്ങി നടന്ന ഇയാളെ പൊലീസ് പൊക്കിയപ്പോള്‍ ശിക്ഷയില്‍ നിന്ന് രക്ഷപ്പെടാന്‍ പൊലീസിന് 3,000 ദിര്‍ഹം കൈക്കൂലി വാഗ്ദാനം ചെയ്തു. ഇതോടെയാണ് കാര്യങ്ങള്‍ മാറി മറിഞ്ഞത്. ഇതോടെ പൊലീസ് സ്‌റ്റേഷനിലെത്തിച്ച ഇയാളെ കോടതിയില്‍ ഹാജരാക്കുക ആയിരുന്നു.
ഇതേ തുടര്‍ന്ന് ദുബായ് ഫസ്റ്റ് ഇന്‍സ്റ്റന്‍സ് കോടതി ഇന്ത്യക്കാരനായ യുവാവിന് 5,000 ദിര്‍ഹം പിഴയും മൂന്ന് മാസം ജയില്‍ ശിക്ഷയും വിധിച്ചു.
ജയില്‍ വാസം കഴിഞ്ഞാല്‍ ഇയാളെ നാടുകടത്താനും കോടതി ഉത്തരവായി. ഈ വര്‍ഷം ഏപ്രിലില്‍ യുഎഇയില്‍ ദേശീയ അണുനശീകരണ യജ്ഞം നടക്കുമ്ബോഴാണ് മാസ്‌ക് ധരിക്കാത്തതിന് യുവാവ് പൊലീസിന്റെ പിടിയിലാകുന്നത്.
ജബല്‍ അലി ഏരിയയില്‍ പട്രോളിങ് നടത്തുകയായിരുന്നു പൊലീസാണ് 24 കാരനായ ഇന്ത്യക്കാരനെ പിടികൂടിയത്. ഒരു യുവതിയോടൊപ്പം ഹോട്ടലിന് പുറത്ത് നില്‍ക്കുകയായിരുന്ന യുവാവ്. രണ്ട് പേരും മാസ്‌ക് ധരിക്കുകയോ മറ്റു സുരക്ഷാ മുന്‍കരുതലുകള്‍ സ്വീകരിക്കുകയോ ചെയ്തിരുന്നില്ല. പൊലീസുകാരന്‍ ഇരുവരെയും പിടികൂടി. പുറത്ത് കാറ്റുകൊണ്ട് നടക്കാനിറങ്ങിയതെന്നായിരുന്നു യുവാവിന്റെ മറുപടി. മസാജ് നടത്തുന്ന സ്ത്രീയാണെന്നും 200 ദിര്‍ഹമിന് അവരെ യുവാവ് കൂട്ടിവന്നതുമാണെന്നും പറഞ്ഞു. യുവതിയെ തിരിച്ചയക്കാന്‍ ടാക്‌സി കാത്തിരിക്കുമ്ബോഴായിരുന്നു പൊലീസിന്റെ കണ്ണില്‍പ്പെട്ടത്.
തന്നെ വിട്ടയക്കാന്‍ കെഞ്ചിയ യുവാവ് പൊലീസുകാരന്‍ അതിന് സമ്മതിക്കാത്തപ്പോള്‍ 3,000 ദിര്‍ഹം കൈക്കൂലി വാഗ്ദാനം ചെയ്യുകയായിരുന്നു. 2,000 ദിര്‍ഹം അപ്പോള്‍ തന്നെ തരാമെന്നും ബാക്കി തുക വീട്ടിലെത്തിക്കാമെന്നുമായിരുന്നു യുവാവിന്റെ വാഗ്ദാനം. ഇതേ തുടര്‍ന്ന് യുവാവിനെ ജബല്‍ അലി പൊലീസ് സ്റ്റേഷനിലെത്തിച്ചു. പൊലീസുകാരന്‍ മേലുദ്യോഗസ്ഥന് വിവരം കൈമാറിയതനുസരിച്ച് യുവാവിനെ നിയമനടപടികള്‍ക്കായി പ്രോസിക്യൂഷന് കൈമാറുകയായിരുന്നു.