Read Time:1 Minute, 7 Second
മഞ്ചേശ്വരം:കേരള സർക്കാരിന്റെ പ്രവാസി വിരുദ്ധ നിലപാടിൽ പ്രധിഷേധിച്ചു മഞ്ചേശ്വരം മണ്ഡലം പ്രവാസികോൺഗ്രസ് ഒക്ടോബർ 20 വഞ്ചനാ ദിനമായി ആചരിച്ചു.
ജോലി നഷ്ട്ടപ്പെട്ടു തിരിച്ചു വരുന്ന പ്രവാസിക്ക് ജോലി സംവരണം ഏർപ്പെടുത്തുക, കോവിഡ് മൂലം മരണമടഞ്ഞ പ്രവാസിയുടെ കുടുംബത്തിന് പത്തു ലക്ഷം രൂപ നഷ്ട്ട പരിഹാരം നൽകുക തുടങ്ങിയ ആവശ്യങ്ങളും ഉന്നയിച്ചു.പ്രവാസികളോട് കേരള മുഖ്യ മന്ത്രിക്കുള്ള വഞ്ചനാ മനോഭാവം അവസാനിപ്പിക്കണം.പ്രവാസികൾക്ക് നൽകിയ വാക്ക് പാലിക്കണമെന്നും ഹോസബെട്ടു വില്ലേജ് ഓഫീസിനു മുന്നിൽ നടത്തിയ ധർണ്ണയിൽ ആവശ്യമുയർന്നു.മഞ്ചേശ്വരം മണ്ഡലം യൂത്ത് കോൺഗ്രസ് പ്രസിഡണ്ട് ഇർഷാദ് മഞ്ചേശ്വരം ധർണ്ണ ഉദ്ഘാടനം ചെയ്തു.