വെറും 21 റിയാലിന് കോഴിക്കോട് നിന്ന്​ മസ്​കറ്റിലേക്ക്​ പറക്കാം

വെറും 21 റിയാലിന് കോഴിക്കോട് നിന്ന്​ മസ്​കറ്റിലേക്ക്​ പറക്കാം

0 0
Read Time:1 Minute, 17 Second

മസ്​കറ്റ്​:

ബജറ്റ്​ വിമാനകമ്പനിയായ സലാം എയർ ഇന്ത്യയിലെ വിവിധ നഗരങ്ങളിൽ നിന്ന് മസ്കത്തിലേക്കുള്ള സർവീസിന്​ പ്രത്യേക നിരക്ക്​ പ്രഖ്യാപിച്ചു. കോഴിക്കോട്​ നിന്ന്​ മസ്​കത്തിലേക്കുള്ള സർവീസിന്​ 21 റിയാലാണ്​ നിരക്ക്​. കോവിഡ്​ ഇൻഷൂറൻസ്​ ഉൾപ്പെടെ തുകയാണിത്​. ആഴ്ചയിൽ രണ്ട് സർവീസുകളാണ് ഉള്ളത്. നവബർ അവസാനം വരെ ഇൗ നിരക്കിൽ യാത്ര ചെയ്യാമെന്ന്​ സലാം എയർ അധികൃതർ അറിയിച്ചു.

ടിക്കറ്റുകൾ www.salamair.com എന്ന വെബ്​സൈറ്റ്​ വഴിയോ ട്രാവൽ ഏജൻസി വഴിയോ ബുക്ക്​ ചെയ്യാവുന്നതാണ്​. കേരളത്തിൽ നിന്ന് ഒമാനിലേക്ക് അടുത്ത കാലത്തെ ഏറ്റവും കുറഞ്ഞ നിരക്കാണിത്. ചെന്നൈയിൽ നിന്നും ഹൈദരാബാദിൽ നിന്നും ഇതേ നിരക്കിൽ സർവീസ്​ നടത്തുമെന്ന്​ സലാം അറിയിച്ചു. എയർ ബബിൾ ധാരണപ്രകാരം കേരളത്തിൽ കോഴിക്കോടിന്​ പുറമെ തിരുവനന്തപുരത്തിനും സലാം എയർ സർവീസ്​ നടത്തുന്നുണ്ട്​.

Happy
Happy
100 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!