താമസം ദുബായിൽ; ജോലി നാട്ടിൽ: പുതിയ പദ്ധതിയുമായി ദുബായ്‌

താമസം ദുബായിൽ; ജോലി നാട്ടിൽ: പുതിയ പദ്ധതിയുമായി ദുബായ്‌

0 0
Read Time:1 Minute, 48 Second

ദുബൈ: ദുബൈയിൽ താമസിക്കണമെങ്കിൽ ഇനി ദുബൈയിൽ തന്നെ ജോലി വേണമെന്ന്​ നിർബന്ധമില്ല. നാട്ടിൽ ബിസിനസും ജോലിയുമുള്ളവർക്ക്​ ദുബൈയിൽ താമസിച്ച്​ നാട്ടിലെ ജോലി തുടരാൻ പദ്ധതി ദുബൈ പ്രഖ്യാപിച്ചു. ഒരുവർഷം കാലാവധിയുള്ള വെർച്വൽ പ്രോഗ്രാമാണ്​ ദുബൈ പ്രഖ്യാപിച്ചത്​. നാട്ടിൽ 5000 ഡോളർ മാസ വരുമാനമുള്ളവർക്കാണ്​ പദ്ധതി വഴി ദുബൈയിൽ താമസിക്കാൻ കഴിയുക.

visitdubai.com/en വെബ്​സൈറ്റ്​ വഴി അപേക്ഷിക്കുന്നവരെ ദുബൈ ഇതിനായി പരിഗണിക്കും. ആറ്​ മാസം കാലാവധിയുള്ള പാസ്​പോർട്ടും ഇൻഷ്വറൻസും നിർബന്ധമാണ്​. നാട്ടിൽ ജോലിയുള്ളവരാണെങ്കിൽ മാസവരുമാനം തെളിയിക്കുന്ന രേഖയും കമ്പനിയുമായുള്ള ഒരുവർഷത്തെ കരാറും അവസാന മാസത്തെ ശമ്പള സ്ലിപ്പും അവസാന മൂന്ന്​ മാസത്തെ ബാങ്ക്​ സ്​റ്റേറ്റുമെൻറും ​അപേക്ഷയോടൊപ്പം സമർപ്പിക്കണം.

നാട്ടിൽ സ്​ഥാപന ഉടമയാണെങ്കിൽ കമ്പനിയുടെ ഉടമസ്​ഥാവകാശം തെളിയിക്കുന്ന രേഖ, മാസവരുമാനം തെളിയിക്കുന്ന രേഖ, അവസാന മൂന്ന്​ മാസത്തെ ബാങ്ക്​ സ്​റ്റേറ്റ്​മെൻറ്​ എന്നിവ ഹാജരാക്കണം. കോവിഡി​െൻറ സമയത്ത്​ വിർച്വൽ പ്രോഗ്രാമുകൾക്ക്​ കൂടുതൽ പ്രാധാന്യം നൽകുക എന്ന ഉദ്ദേ​ശത്തോടെയാണ്​ പദ്ധതി പ്രഖ്യാപിചത്.

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!