മഞ്ചേശ്വരം: രാജ്യത്തിന്റെ ഓരോ സ്ഥാപനങ്ങളും സ്വകാര്യ വൽക്കരിച്ച് കൊണ്ടിരിക്കുന്ന കേന്ദ്രസര്ക്കാർ കർഷക വിരുദ്ധ നയം നടപ്പിലാക്കുക വഴി രാജ്യത്തിന്റെ അടിയാധാരം കോർപ്പറേറ്റ് ഭീമന്മാരുടെ അടുക്കളയിൽ പണയം വെക്കുകയയാണെന്ന് മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന സെക്രട്ടറി എ. കെ. എം. അഷ്റഫ് പറഞ്ഞു. മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന വ്യാപകമായി നടത്തുന്ന പ്രതിഷേധ പരിപാടിയുടെ ഭാഗമായി മഞ്ചേശ്വരം മണ്ഡലം മുസ്‌ലിം യൂത്ത് ലീഗ് കമ്മിറ്റി സംഘടിപ്പിച്ച കൃഷിയിടത്തിൽ മോഡിയുടെ കോലം നാട്ടിയുള്ള പ്രതിഷേധം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. രാജ്യത്തെ കർഷകരെ ദുരിതത്തിലാഴ്ത്തുന്ന കർഷക ബില്ല് നടപ്പിലാക്കാൻ പോകുന്ന ഈ സർക്കാരിന് നേതൃത്വം നൽകുകയും കർഷക ആത്മഹത്യയിൽ നോക്കുകുത്തിയായി നിൽക്കു കയും ചെയ്യുന്ന പ്രധാനമന്ത്രിക്ക് രാജ്യത്ത് സാധാരണ ജനതയും കർഷകരും കൃഷിയിടത്തിലെ കോലങ്ങളുടെ വില മാത്രമാണ് ഇനി നൽകാൻ പോകുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
മണ്ഡലം വൈസ് പ്രസിഡന്റ് ഹക്കീം കണ്ഡികെ അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി ബിഎം മുസ്തഫ സ്വാഗതവും സാകീർ സീറന്തട്ക്ക നന്ദിയും പറഞ്ഞു . ലീഗ് നേതാക്കളായ അബ്ദുൽ ഹാജി ചിപ്പാർ, ZA കയ്യാർ, സലാം ബായാർ, അസീസ് കളായി, ഹമീദ് മാസ്റ്റർ, യൂത്ത്ലീഗ് നേതാക്കളായ ശിഹാബ് പൈവളികേ, അൻസാർ പെർള, അൻസാർ പൈവളിക, റഷീദ് പത്വാടി, നൗഷാദ് പത്വാടി, റഫീഖ് ബേക്കൂർ, റസാഖ് അച്ചക്കര,അഷ്‌റഫ് പെർമുദെ, അസ്ഫു ബായാർ, സകീർ ബായാർ, ജബ്ബാർ പത്വാടി,ശരീഫ് പത്വാടി തുടങ്ങിയവർ സംബന്ധിച്ചു.
കേന്ദ്രസർക്കാർ രാജ്യത്തിന്റെ അടിയാധാരം കോർപ്പറേറ്റ് ഭീമന്മാരുടെ അടുക്കളയിൽ പണയം വെക്കുന്നു ; എ.കെ.എം അഷ്റഫ്
Read Time:2 Minute, 22 Second