Read Time:1 Minute, 11 Second
തിരുവനന്തപുരം: ഇന്‍സ്റ്റാഗ്രാമിലൂടെ പരിചയപ്പെട്ട പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ഭീഷണിപ്പെടുത്തി കൂട്ടബലാല്‍സംഗം. സംഭവത്തില്‍ നെടുമങ്ങാട് സ്വദേശി തൗഫീക്ക് പോത്തന്‍കോട് പൊലീസിന്റെ പിടിയിലായി. വീഡിയോ കോളിലൂടെ നഗ്നദൃശ്യങ്ങള്‍ പകര്‍ത്തി ബ്ലാക്ക്മെയില്‍ ചെയതെന്ന് പെണ്‍കുട്ടി മൊഴി നല്‍കി.
രണ്ട് പ്രതികള്‍ ഒളിവിലാണെന്നും അന്വേഷണം തുടരുന്നതായും പൊലീസ് അറിയിച്ചു. ഇന്‍സ്റ്റാഗ്രാമിലൂടെ പരിചയത്തിലായ ശേഷം വീഡിയോ കോള്‍ വഴി നഗ്നദൃശ്യങ്ങള്‍ പകര്‍ത്തി. ശേഷം പെണ്‍കുട്ടിയെ ദൃശ്യങ്ങള്‍ വച്ച് ഭീഷണിപ്പെടുത്തിയായിരുന്നു പീഡനം. തിരുവനന്തപുരം പോത്തന്‍കോട് ആണ് സംഭവം. പോക്‌സോ വകുപ്പ് ചുമത്തി അറസ്റ്റ് ചെയ്ത പ്രതിയെ റിമാന്‍ഡ് ചെയ്തു.