Read Time:1 Minute, 20 Second
മഞ്ചേശ്വരം താലൂക്ക് ആശുപത്രിയോടുള്ള അവഗണനക്കെതിരെ മംഗൽപാടി ജനകീയവേദി നടത്തുന്ന സമരപ്പന്തലിൽ അനുകൂല പ്രഖ്യാപനവുമായി എൽഡിഎഫ് മണ്ഡലം കൺവീനർ ബി വി രാജൻ എത്തി.
15 ദിവസം പിന്നിട്ടിട്ടും ചിലയാളുകൾ തിരിഞ്ഞു നോക്കാതെ നടക്കുന്ന ഈ സമരത്തിന് പൂർണ്ണ പിന്തുണയും പ്രഖ്യാപിച്ചു. ഇവിടെ നടക്കുന്ന സമരത്തെ കുറിച്ചും താലൂക്ക് ആശുപത്രിയുടെ ശോചനീയാവസ്ഥയെക്കുറിച്ചും ബന്ധപ്പെട്ട അധികാരികൾക്ക് സൂചന നൽകുമെന്നും ഇതിന് വേണ്ട പരിഹാരം കാണാൻ വേണ്ടി സമ്മർദ്ദം ചെലുത്തുമെന്നും എത്രയും പെട്ടെന്ന് തന്നെ നല്ലൊരു പ്രഖ്യാപനം ഉണ്ടാവുമെന്നുമുള്ള സൂചന ജനങ്ങളിൽ ആവേശമുളവാക്കിയിട്ടുണ്ട്.
കരീം പൂന അദ്ധ്യക്ഷത വഹിച്ചു
അഡ്വ:ഉദയകുമാർ സംസാരിച്ചു ,,ഷാജഹാൻ,ഷാനവാസ്,കലീൽ ഷിറിയ അഷാഫ് മൂസ,അമീർ മാസ്റ്റർ എന്നിവർ സംബന്ധിച്ചു ഓ.എം റഷീദ് നന്ദിയും പറഞ്ഞു.