ദുബൈ സന്ദർശക വിസക്ക് കർശന നിയമം : പുതിയ മാനദണ്ഡങ്ങൾ ഇങ്ങിനെ

ദുബൈ സന്ദർശക വിസക്ക് കർശന നിയമം : പുതിയ മാനദണ്ഡങ്ങൾ ഇങ്ങിനെ

0 1
Read Time:3 Minute, 17 Second

ദുബായ്:
ദുബൈയിൽ സന്ദർശക, ടൂറിസ്റ്റ് വിസാ നിയമം കർശനമാക്കുന്നു. ഇതുമായി ബന്ധപ്പെട്ട് ട്രാവൽ സ്ഥാപനങ്ങൾക്കും മറ്റും പുതിയ മാർഗരേഖ അധികൃതർ കൈമാറി. എന്നാൽ ഔദ്യോഗിക പ്രഖ്യാപനം വന്നിട്ടില്ല. കോവിഡ് പ്രതിരോധ നടപടികളുടെ ഭാഗമായാണ് പുതിയ നീക്കം എന്നാണ് സൂചന.
സാധാരണ ഗതിയിൽ മടക്കയാത്രാ ടിക്കറ്റുണ്ടെങ്കിൽ ആർക്കും സന്ദർശക, ടൂറിസ്റ്റ് വിസയിൽ ദുബൈയിലേക്ക് വരിക എളുപ്പമാണ്. എന്നാൽ വിസാ ചട്ടങ്ങളിൽ പുതിയ ചില നിബന്ധനകൾ കൂടി ഉൾപ്പെടുത്താനാണ് ദുബൈ എമിഗ്രേഷൻ അധികൃതരുടെ തീരുമാനം.
നിശ്ചിത തീയതിയിൽ മടങ്ങുമെന്ന സത്യവാങ്ങ്മൂലം , ആറു മാസത്തെ ബാങ്ക് അക്കൗണ്ട് വിവരങ്ങൾ, ഹോട്ടൽ റിസർവേഷൻ, അതല്ലെങ്കിൽ താമസ സ്ഥലം സംബന്ധിച്ച വിവരങ്ങൾ എന്നി കൂടി റിട്ടേൺ ടിക്കറ്റിനൊപ്പം ഉണ്ടായിരിക്കണമെന്നാണ് പുതിയ നിർദേശം
ബന്ധുക്കളെയോ സുഹൃത്തുക്കളെയോ സന്ദർശിക്കുന്നവർ അവരുടെ പൂർണ വിവരവും മറ്റു രേഖകൾക്കൊപ്പം കൈമാറണം.
സമ്മേളനം, പ്രദർശനം എന്നിവയിൽ പെങ്കടുക്കാൻ വരുന്നവർ മറ്റു രേഖകൾക്കൊപ്പം ക്ഷണക്കത്തു കൂടി കൈമാറണം.
ദുബൈയിലേക്ക് പുതിയ ടൂറിസ്റ്റുകൾക്ക് വേണ്ടത്
പൊതു ടൂറിസം
1.നിശ്ചിത തീയതിയിൽ മടങ്ങുമെന്ന സത്യവാങ്ങ്മൂലം
2. ആറു മാസത്തെ ബാങ്ക് അക്കൗണ്ട് വിവരങ്ങൾ
3. ഹോട്ടൽ റിസർവേഷൻ/ താമസ സ്ഥലം
4. റിട്ടേൺ വിമാന ടിക്കറ്റ്

കുടുംബാംഗങ്ങളെ / സുഹൃത്തുക്കളെ സന്ദർശിക്കാൻ
1. ബന്ധപ്പെട്ട കുടുംബാംഗത്തിന്റെ/സുഹൃത്തിന്റെ വിലാസം
2. തിരിച്ചു വരുമെന്ന സത്യവാങ്ങ്മൂലം
3. എമിറേറ്റ്സ് ഐ.ഡിയുടെ കോപ്പി
4. ഹോട്ടൽ റിസർവേഷൻ or താമസ സ്ഥലം
5. ആറു മാസത്തെ ബാങ്ക് സ്റ്റേറ്റ്മെൻറ്
6. റിട്ടേൺ വിമാന ടിക്കറ്റ്

സമ്മേളനങ്ങളിൽ പങ്കെടുക്കാൻ

1. തിരികെ മടങ്ങുമെന്ന സത്യവാങ്ങ്മൂലം
2. ഹോട്ടൽ റിസർവേഷൻ/താമസ സ്ഥലം.
3. ക്ഷണക്കത്തി പകർപ്പ്
4. ആറു മാസത്തെ ബാങ്കിടപാടുകളുടെ വിവരങ്ങൾ
5. റിട്ടേൺ വിമാന ടിക്കറ്റ്

എക്സിബിഷൻ ആവശ്യങ്ങൾക്ക്

1. തിരികെ മടങ്ങുമെന്ന സത്യവാങ്ങ്മൂലം
2. ഹോട്ടൽ റിസർവേഷൻ/താമസ സ്ഥലം
3. ക്ഷണകത്തിന്റെ പകർപ്പ്
4. ആറു മാസത്തെ ബാങ്ക് വിശദാംശങ്ങൾ
5. റിട്ടേൺ വിമാന ടിക്കറ്റ്

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!