തദ്ദേശ തിരഞ്ഞെടുപ്പ് മാറ്റിവയ്ക്കണമെന്ന് ഐ.എം.എ

തദ്ദേശ തിരഞ്ഞെടുപ്പ് മാറ്റിവയ്ക്കണമെന്ന് ഐ.എം.എ

0 0
Read Time:6 Minute, 51 Second

തിരുവനന്തപുരം: തദ്ദേശ തിരഞ്ഞെടുപ്പ് മാറ്റിവയ്ക്കണമെന്ന് ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ. കൊവിഡ് കാലത്തെ തിരഞ്ഞെടുപ്പുകൾ കൂട്ട മരണത്തിലേക്ക് നയിച്ചേക്കാമെന്ന് ഐഎംഎ സംസ്ഥാന വൈസ് പ്രസിഡൻ്റ് ഡോ. സുൽഫി നൂഹു പറഞ്ഞു. മൂന്നു മണിക്കൂർ നീണ്ടുനിൽക്കുന്ന പരീക്ഷ പോലല്ല മാസങ്ങൾ നീളുന്ന തിരഞ്ഞെടുപ്പ് പ്രചാരണം. ഏതാണ്ട് ഒരു ലക്ഷത്തോളം സ്ഥാനാർത്ഥികൾ മത്സരിക്കുന്ന ഈ തദ്ദേശസ്വയംഭരണ സ്ഥാപന തിരഞ്ഞെടുപ്പ് കേരളത്തെ സംബന്ധിച്ചിടത്തോളം വലിയ വലിയ ആൾക്കൂട്ടത്തെ സൃഷ്ടിക്കും. തൽക്കാലം തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ തിരഞ്ഞെടുപ്പ് കുറഞ്ഞത് മൂന്നു മാസമെങ്കിലും കഴിഞ്ഞതിനുശേഷം മാത്രം ആലോചിക്കുന്നത് ഉചിതം.
അത് കഴിഞ്ഞ് ഏതാനും മാസങ്ങൾക്കകം നിയമസഭാ ഇലക്ഷൻ നടത്താൻ കഴിയും. അപ്പോഴേക്കും ഇപ്പോഴുള്ള നിയന്ത്രണങ്ങൾ കർശനമായി പാലിച്ചാൽ കൊവിഡ് 19 ഒരു പരിധി വരെയെങ്കിലും നിയന്ത്രണ വിധേയമാകും.
ഡോ. സുൽഫി നൂഹുവിൻ്റെ ഫേസ്ബുക്ക് പോസ്റ്റിൻ്റെ പൂർണ രൂപം ഇലക്ഷൻ മാറ്റിവെക്കണം ❗

പ്രതേകിച്ചും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ തിരഞ്ഞെടുപ്പ്! ഉപതിരഞ്ഞെടുപ്പും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ തിരഞ്ഞെടുപ്പും തുടർന്നു നിയമസഭ തിരഞ്ഞെടുപ്പിനും തയ്യാറെടുപ്പുകൾ നടത്തുകയാണ് രാഷ്ട്രീയപാർട്ടികൾ. കൊവിഡ് 19 കാലഘട്ടത്തിൽ ഒരു ഇലക്ഷൻ വേണമെന്ന് വാശി പിടിക്കുന്നവർ ലോകത്തിൻ്റെ ചില കണക്കുകൾ കൂടി കണ്ടാൽ നന്നായിരിക്കും. അസാധാരണ സാഹചര്യത്തിൽ അസാധാരണ തീരുമാനങ്ങളെന്നാണ്. തിരഞ്ഞെടുപ്പുകൾക്ക് അത് തീർച്ചയായും ബാധകമാക്കണം.
ലോകത്തെ ഏതാണ്ട് എഴുപതോളം രാജ്യങ്ങളാണ് ദേശീയ തിരഞ്ഞെടുപ്പുകൾ മാറ്റിവെച്ചത് . 33 രാജ്യങ്ങൾ റഫറണ്ടം നടത്തുന്നതിലനിന്നും മാറിനിന്നു. ആഫ്രിക്കയിലെ 15 രാജ്യങ്ങൾ, അമേരിക്കയിലെ പതിനെട്ടോളം പ്രദേശങ്ങൾ, ഏഷ്യാ പെസഫിക് മേഖലയിലെ ഓസ്ട്രേലിയ, ബംഗ്ലാദേശ്, ന്യൂസിലൻഡ്, മാലി ദീപുകൾ, പാകിസ്ഥാൻ, യൂറോപ്പിലെ ഫ്രാൻസ് ,ജർമനി, മിഡിൽ ഈസ്റ്റിലെ ഇറാൻ, ഒമാൻ തുടങ്ങിയ നിരവധി രാജ്യങ്ങളാണ് വിവിധ തരത്തിലുള്ള ഇലക്ഷനുകൾ കൊവിഡ്19 മൂലം മാറ്റിവെച്ചത്. മുന്നറിയിപ്പുകൾ അവഗണിച്ച രാജ്യങ്ങൾക്ക് വലിയ വിലനൽകേണ്ടിവന്നുവന്നു ഓർക്കണം. കേരളത്തിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ ഇലക്ഷൻ തീർച്ചയായും മാറ്റിവെയ്ക്കേണ്ടതാണ്. ഏതാണ്ട് ഒരു ലക്ഷത്തോളം സ്ഥാനാർത്ഥികൾ മത്സരിക്കുന്ന ഈ തദ്ദേശസ്വയംഭരണ സ്ഥാപന ഇലക്ഷനുകൾ കേരളത്തെ സംബന്ധിച്ചിടത്തോളം വലിയ വലിയ ആൾക്കൂട്ടത്തെ സൃഷ്ഠിക്കും.
ഒരു ലക്ഷം സ്ഥാനാർഥികളോടൊപ്പം കുറഞ്ഞത് അഞ്ച് ആൾക്കാർ കൂടി ഉണ്ടെങ്കിൽ 5 ലക്ഷം ആൾക്കാർ വീടുവീടാന്തരം കയറി ഇറങ്ങുന്ന ഒരു രീതിയെ തടയുവാൻ നമുക്ക് തീർച്ചയായും കഴിയില്ല. റിവേഴ്സ് ക്വാറൻ്റൈൻ മൂലം വീടുകളിൽ തന്നെ നിൽക്കണമെന്ന്‌ നിഷ്കർഷിച്ചിട്ടുള്ള പ്രായാധിക്യമുള്ള ആൾക്കാർക്ക് വോട്ടവകാശം നിഷേധിക്കുന്നത് ജനാധിപത്യ ധ്വംസനം ആണ്. അവർക്ക് വോട്ട് ചെയ്യുവാൻ സാഹചര്യം ഒരുക്കുവാനായി വൻ തുക ചെലവാക്കേണ്ടി വരും. മൊത്തത്തിൽ വോട്ടിങ് പ്രോസസ് നടത്തുവാനായി കോടിക്കണക്കിന് രൂപയുടെ അധിക ചെലവാകും സർക്കാർ ഖജനാവിൽ നിന്നും ഈ സാഹചര്യത്തിൽ ഉണ്ടാവുക.

കൊവിഡ് പോസിറ്റീവായ ആൾക്കാർക്കും വോട്ട് ചെയ്യുവാനുള്ള സാഹചര്യം ഉണ്ടാകണം. പ്രായം കൂടിയവർക്കു വോട്ട് ചെയ്യുവാൻ പ്രത്യേക ബൂത്തുകൾ സജ്ജമാക്കണം. കടുത്ത സാമ്പത്തിക ബുദ്ധിമുട്ടിൽ ഈ തിടുക്കത്തിന്റെ ആവശ്യമെന്താണ് എന്നുള്ള ചോദ്യം പ്രസക്തം. ഇതെല്ലാം തീർച്ചയായും താൽക്കാലികമായെങ്കിലും ഒഴിവാക്കപ്പെടാവുന്നതാണ്. അതെ ഇത് അസാധാരണ സാഹചര്യം. കൊവിഡ് 19 കേരളത്തിൽ വീണ്ടും വ്യാപകമായി പടർന്നു പിടിക്കാനുള്ള സാഹചര്യത്തിൽ തിരഞ്ഞെടുപ്പുകൾ മാറ്റിവെക്കണം. തൽക്കാലം തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ തിരഞ്ഞെടുപ്പ് കുറഞ്ഞത് മൂന്നു മാസമെങ്കിലും കഴിഞ്ഞതിനുശേഷം മാത്രം ആലോചിക്കുന്നത് ഉചിതം. അത് കഴിഞ്ഞ് ഏതാനും മാസങ്ങൾക്കകം നിയമസഭാ ഇലക്ഷൻ നടത്താൻ കഴിയും. അപ്പോഴേക്കും ഇപ്പോഴുള്ള നിയന്ത്രണങ്ങൾ കർശനമായി പാലിച്ചാൽ കൊവിഡ് 19 ഒരു പരിധി വരെയെങ്കിലും നിയന്ത്രണ വിധേയമാകും. ലോകത്ത് പല രാജ്യങ്ങളിലും കൊവിഡ് 19 രണ്ടാം വ്യാപനം ഉണ്ടായി എന്നുള്ളത് വസ്തുതയാണ്. അവിടെയെല്ലാം അടിസ്ഥാന പൊതുജനാരോഗ്യ തത്വങ്ങളിൽ വിട്ടുവീഴ്ച ചെയ്യുകയും ആൾക്കൂട്ടം ഉണ്ടാവുകയും ചെയ്തിരുന്നു. അത് ഇവിടെയും നമുക്ക് ആവർത്തിക്കാൻ പാടില്ല. മൂന്നു മണിക്കൂർ നീണ്ടു നിൽക്കുന്ന പരീക്ഷ പോലല്ല മാസങ്ങൾ നീളുന്ന തിരഞ്ഞെടുപ്പ് പ്രചാരണം. അതു കൂട്ടമരണങ്ങളിലേക്ക് കേരളത്തെ നയിച്ചേക്കാം.

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!