തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 2655 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. 2433 പേര്‍ക്കും സമ്ബര്‍ക്കം വഴിയാണ് രോഗ ബാധ. 61 ആരോഗ്യ പ്രവര്‍ത്തകര്‍ക്കും ഇന്ന് വൈറസ് ബാധ സ്ഥിരീകരിച്ചിട്ടുണ്ട്. ഇന്ന് രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 2111 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. 11 മരണങ്ങളാണ് ഇന്ന് കോവിഡ്-19 മൂലമാണെന്ന് സ്ഥിരീകരിച്ചത്.
തിരുവനന്തപുരം ജില്ലയില്‍ നിന്നുള്ള 590 പേര്‍ക്കും, കാസര്‍ഗോഡ് ജില്ലയില്‍ നിന്നുള്ള 276 പേര്‍ക്കും, മലപ്പുറം ജില്ലയില്‍ നിന്നുള്ള 249 പേര്‍ക്കും, കോഴിക്കോട് ജില്ലയില്‍ നിന്നുള്ള 244 പേര്‍ക്കും, കണ്ണൂര്‍ ജില്ലയില്‍ നിന്നുള്ള 222 പേര്‍ക്കും, എറണാകുളം ജില്ലയില്‍ നിന്നുള്ള 186 പേര്‍ക്കും, കൊല്ലം ജില്ലയില്‍ നിന്നുള്ള 170 പേര്‍ക്കും, തൃശൂര്‍ ജില്ലയില്‍ നിന്നുള്ള 169 പേര്‍ക്കും, പത്തനംതിട്ട ജില്ലയില്‍ നിന്നുള്ള 148 പേര്‍ക്കും, ആലപ്പുഴ ജില്ലയില്‍ നിന്നുള്ള 131 പേര്‍ക്കും, കോട്ടയം ജില്ലയില്‍ നിന്നുള്ള 119 പേര്‍ക്കും, പാലക്കാട് ജില്ലയില്‍ നിന്നുള്ള 100 പേര്‍ക്കും, ഇടുക്കി ജില്ലയില്‍ നിന്നുള്ള 31 പേര്‍ക്കും, വയനാട് ജില്ലയില്‍ നിന്നുള്ള 20 പേര്‍ക്കുമാണ് ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.
24 മണിക്കൂറില്‍ 40162 സാമ്ബിള്‍ പരിശോധിച്ചു. 21800 ആക്ടീവ് കേസുകളുണ്ട്. കോഴിക്കോട് റീജണല്‍ പബ്ലിക് ഹെല്‍ത്ത് ലാബിനോട് ചേര്‍നന്ന് പുതിയ ലാബ് നാാളെ ഉദ്ഘാടനം ചെയ്യു. ആര്‍ടിപിസിആര്‍ വിഭാഗം പ്രവര്‍ത്തിക്കും.
33 സ്ഥലങ്ങളില്‍ ആര്‍ടിപിസിആര്‍ പരിശോദന സംവിധാനമാകും. 800 സര്‍ക്കാര്‍ ലാബിലും 300 സ്വകാര്യ ലാബിലും മറ്റ് പരിശോധന നടക്കും.

ഇന്ന് സംസ്ഥാനത്ത് കോവിഡ് സ്ഥിരീകരിച്ചത് 2655 പേർക്ക്
Read Time:2 Minute, 36 Second