തിരുവനന്തപുരം :
ശ്രീ ഹരിഹരപുത്ര പുത്രധർമപരിപാലന സഭ ട്രസ്റ്റിന്റെ നേതൃത്വത്തിൽ സൗജന്യമായി ഹൈജി മാസ്ക്ക് വിതരണം ചെയ്തു.
രാജ്യത്തെ ഏറ്റവും ഉയർന്ന പ്രതിരോധ മാസ്കുകളിൽ ചെലവ് ചുരുങ്ങിയതും യൂറോപ്യൻ സാങ്കേതികതയും കൂടി ചേർന്നതുമായ മാസ്ക്കാണ് “ഹൈജി ഫേസ് മാസ്ക്ക്”. കോവിഡ് പോലുള്ള വൈറസുകളിൽ നിന്നും പരിപൂർണ്ണമായ പ്രതിരോധമാണ് ഹൈജി ഫേസ് മാസ്ക്ന്റെ പ്രത്യേകത. കേരളത്തിൽ എല്ലാ ഇടങ്ങളിലും ലഭ്യവുമാണ് .സംസ്ഥാനത്തെ പോലീസ് ഉദ്യോഗസ്ഥൻമാർക്കും നിർധരരായ രോഗികൾക്കും ശ്രീ ഹരിഹരപുത്ര ധർമപരിപാലന സഭ ട്രസ്റ്റിന്റെ നേത്രത്വത്തിലാണ് സൗജന്യമായി ഹൈജി മാസ്ക്ക് വിതരണം ചെയ്തത്. തിരുവനന്തപുരം പോലീസ് ആസ്ഥാനത്ത് നടന്ന ചടങ്ങിൽ ട്രസ്റ്റ് അംഗം അജയ്കുമാർ സംസ്ഥാന പോലീസ് മേധാവി
ലോക്നാഥ് ബഹ്റ ഐ പി എസി നു കൈമാറി ഉദ്ഘാടനം ചെയ്തു. ട്രാഫിക് ഐ ജി പി ശ്രീ. ജി ലക്ഷ്മണൻ ഐ പി എസ് , മുസ്തഫ തങ്ങൾ ട്രസ്റ്റ് അംഗം ഫഹദ് എന്നിവർ സംബന്ധിച്ചു.