മഞ്ചേശ്വരത്ത് വൈദ്യുതാഘാതമേറ്റ് മരിച്ചവരുടെ കുടുംബത്തിന് സർക്കാർ ധന സഹായം നൽകണം : എം സി ഖമറുദ്ദീൻ എം.എൽ.എ

മഞ്ചേശ്വരത്ത് വൈദ്യുതാഘാതമേറ്റ് മരിച്ചവരുടെ കുടുംബത്തിന് സർക്കാർ ധന സഹായം നൽകണം : എം സി ഖമറുദ്ദീൻ എം.എൽ.എ

0 0
Read Time:1 Minute, 22 Second

മഞ്ചേശ്വരം :
മഞ്ചേശ്വരം വോർക്കാടിയിൽ വെള്ളിയാഴ്ച്ച വൈദ്യുതാഘാതമേറ്റ് മരിച്ച അമ്മയുടെയും കുഞ്ഞിന്റയും കുടുംബത്തിന് ധന സഹായം നൽകണമെന്ന് എം സി ഖമറുദ്ദീൻ എം.എൽ.എ സർക്കാരിനോടാവശ്യപ്പെട്ടു.
വോര്‍ക്കാടി ബോളന്തോടിയിലെ വിജയ (35), മകന്‍ ആശ്രയ് (അഞ്ച്) എന്നിവരാണ് ഇന്നലെ ഷോക്കേറ്റ് മരിച്ചത്. വെള്ളി രാവിലെ പത്ത് മണിയോടെയാണ് സംഭവം. വീട്ടിലേക്കുള്ള വൈദ്യുതി കമ്പി രാവിലെ പൊട്ടി വീണിരുന്നു. ആശ്രയ് കളിച്ചുകൊണ്ടിരിക്കെ വൈദ്യുതി കമ്പിയില്‍ സ്പര്‍ശിച്ചതോടെ കുഞ്ഞിന് ഷോക്കേല്‍ക്കുകയായിരുന്നു. മകനെ രക്ഷപ്പെടുത്താനുള്ള ശ്രമത്തിനിടെ അമ്മയ്ക്കും ഷോക്കേല്‍ക്കുകയായിരുന്നു. മഞ്ചേശ്വരം എം.എൽ.എ മരിച്ചവരുടെ വീട് സന്ദർശിച്ചു കുടുംബങ്ങളെ ആശ്വസിപ്പിച്ചു മടങ്ങി.മംഗൽപ്പാടി മോർച്ചറിയിൽ പോസറ്റ് മോർട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ട് നൽകി.

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!