വാഷിംഗ്ടണ്‍: അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന് വയസ് 74 ആയി. ഈ പ്രായത്തിലും സ്ത്രീ വിഷയത്തില്‍ അതീവ തത്പരനാണ്. ഏതു സുന്ദരിയെയും നിമിഷനേരത്തില്‍ വളച്ചെടുക്കും. അതിനുളള നമ്ബരുകള്‍ അദ്ദേഹത്തിന് നന്നായി അറിയാം. പക്ഷേ, സ്വന്തം ഭാര്യയെ സന്തോഷിപ്പിക്കാന്‍ മാത്രം ട്രംപിന് കഴിയുന്നില്ല. ഇതിന് കാരണം തേടി പപ്പരാസികള്‍ കുറേയേറെ കഷ്ടപ്പെട്ടതാണ്. പക്ഷേ, കാര്യമുണ്ടായില്ലെന്ന് മാത്രം. ട്രംപും ഭാര്യ മെലാനിയയും ക്യാമറയുടെയും ആള്‍ക്കാരുടെ മുന്നിലും മാത്രമേ അടുത്തിടപഴകൂ. അല്ലെങ്കില്‍ കീരിയും പാമ്ബുമാണ്. വൈറ്റ് ഹൗസില്‍ ഇവര്‍ അന്തിയുറങ്ങുന്നതും വെവ്വേറെ മുറികളിലാണത്രേ.
കഴിഞ്ഞദിവസം ഇവരുടെ ഇഷ്ടക്കേട്ട് ഒരിക്കല്‍ക്കൂടി മറനീക്കി പുറത്തുവന്നു.
ന്യൂജഴ്സില്‍ നിന്ന് വാഷിംഗ്ടണില്‍ മടങ്ങിയെത്തി വിമാനത്തില്‍ നിന്ന് ഇറങ്ങുമ്ബോഴായിരുന്നു ഇത്. ഫോട്ടോഗ്രാഫര്‍മാരെ കണ്ട് ട്രംപ് ഭാര്യയുടെ അടുത്തേക്ക് ചേര്‍ന്ന് നിന്ന് അവരുടെ കൈ പിടിക്കാന്‍ ശ്രമിച്ചു. പക്ഷേ, മെലാനിയ നിഷ്കരുണം ട്രംപിന്റെ കൈ തട്ടിമാറ്റി. എന്നിട്ടും ഒന്നുമറിയാത്ത ഭാവത്തില്‍ ട്രംപ് വീണ്ടും ശ്രമിച്ചു. അതോടെ ദേഷ്യം പ്രകടമാകുന്ന മുഖത്തോടെ കൈ ശക്തിയായി പിന്‍വലിച്ച് വസ്ത്രത്തില്‍ ഒളിപ്പിക്കുകയായിരുന്നു. ഇഷ്ടക്കേട് നന്നായി മനസിലാക്കിയ ട്രംപ് പിന്നെ ഭാര്യയുടെ അടുത്തേക്ക് തിരിഞ്ഞുപാേലും നോക്കിയില്ല. വിമാനത്തില്‍ നിന്നിറങ്ങി ഫോട്ടോയ്ക്ക് പോസുചെയ്യുമ്ബോഴും ഇതുതന്നെയായിരുന്നു അവസ്ഥ. ഇതിന്റെ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്.
ഒപ്പം നടക്കുമ്ബോള്‍ തന്റെ കൈപിടിക്കാനുളള ട്രംപിന്റെ ശ്രമത്തെ നേരത്തേയും മെലാനിയ വിഫലമാക്കിയിരുന്നു. സ്ത്രീവിഷയം തന്നെയാണ് ഇതിന് കാരണമെന്നാണ് അടുപ്പക്കാര്‍ പറയുന്നത്. പ്രസിഡന്റ് തെരഞ്ഞെടുപ്പ് സമയത്ത് ട്രംപിനെതിരെ ആരോപണങ്ങളുമായി ചില നീലച്ചിത്ര സുന്ദരിമാര്‍ രംഗത്തെത്തിയിരുന്നു. എന്നാല്‍ ആരോപണം ഉന്നയിച്ച് അധികം വൈകാതെ അവരെല്ലാം നിശബ്ദരായി. പിന്നീട് ട്രംപ് പ്രസിഡന്റായി സ്ഥാനമേറ്റ് കുറച്ചുകഴിഞ്ഞപ്പോള്‍ ഇവര്‍ വീണ്ടും രംഗത്തെത്തി. നേരത്തേ പറഞ്ഞതെല്ലാം ശരിയാണെന്നും പ്രസിഡന്റിന്റെ ആള്‍ക്കാര്‍ പണംതന്ന് നിശബദ്ധരാക്കുകയായിരുന്നു എന്നുമാണ് അവര്‍ പറഞ്ഞത്. ആരോപണങ്ങള്‍ ട്രംപ് ഇതുവരെ നിഷേധിച്ചിട്ടുമില്ല. കേള്‍ക്കുന്നതെല്ലാം സത്യമാണെന്ന് മെലാനിയയ്ക്കും നന്നായി അറിയാം.

അന്യ സ്ത്രീകളെ വളയ്ക്കാൻ കേമൻ പക്ഷെ ഭാര്യയെ തൃപ്തിപ്പെടുത്താൻ പറ്റിയിട്ടില്ല; ഡോണാൾഡ് ട്രംപിന്റെ ഈ സ്വഭാവമാണ് ഭാര്യ ഇങ്ങിനെ ചെയ്യാൻ കാരണം
Read Time:3 Minute, 39 Second