ഇനി വീടുകളിൽ കറന്റ് പോകില്ല ;വൈദ്യുതി തടസ്സം നേരിട്ടാൽ നഷ്ടപരിഹാരം ലഭിക്കും

ഇനി വീടുകളിൽ കറന്റ് പോകില്ല ;വൈദ്യുതി തടസ്സം നേരിട്ടാൽ നഷ്ടപരിഹാരം ലഭിക്കും

0 0
Read Time:2 Minute, 12 Second

ന്യൂഡല്‍ഹി: വീടുകളിലടക്കം 24 മണിക്കൂറും തടസമില്ലാതെ വൈദ്യുതി ലഭ്യമാക്കുക എന്ന ലക്ഷ്യവുമായി കേന്ദ്ര സര്‍ക്കാര്‍. തടസമില്ലാതെ വൈദ്യുതി എന്നത് ഉപഭോക്താവിന്റെ അവകാശമാണെന്ന തരത്തിലാണ് ചട്ടങ്ങള്‍ പരിഷ്‌കരിക്കുക. കേന്ദ്ര ഊര്‍ജ മന്ത്രാലയം അന്തിമ രൂപം നല്‍കിയ പുതിയ താരിഫ് നയത്തിലാണ് ഇതു സംബന്ധിച്ച്‌ ചട്ടങ്ങള്‍ ഉള്‍പ്പെടുത്തിയത്. വൈദ്യുതി വിതരണ കമ്ബനികള്‍ക്കും സംസ്ഥാനങ്ങള്‍ക്കുമുള്ള ഉത്തരവാദിത്തങ്ങള്‍ അക്കമിട്ട് നിരത്തിയിട്ടുള്ളതാണ് നയമെന്നും വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ടു ചെയ്തു.
പുതിയ താരിഫ് നയം ഊര്‍ജ മന്ത്രാലയം കാബിനറ്റിന്റെ അംഗീകാരത്തിനായി അയച്ചിരിക്കുകയാണ്. മുന്‍കൂട്ടി അറിയിക്കാതെ വൈദ്യുതി തടസപ്പെടുകയോ മുന്‍കൂട്ടി അറിയിച്ച നിശ്ചിത സമയ പരിധി കഴിഞ്ഞും വൈദ്യുതി വിതരണം പുനഃസ്ഥാപിക്കാതിരിക്കുകയോ ചെയ്താല്‍ ഉപഭോക്താവിന് നഷ്ടപരിഹാരം ലഭിക്കും.
നഷ്ടപരിഹാരത്തുക ഉപഭോക്താവിന്റെ അക്കൗണ്ടില്‍ ക്രെഡിറ്റാവും. അടുത്ത തവണ വൈദ്യുതി ബില്‍ അടയ്ക്കുമ്ബോള്‍ ആ തുക കുറച്ച്‌ ബാക്കി പണം അടച്ചാല്‍ മതി .ലോഡ് ഷെഡിംഗിന് പിഴ ചുമത്താനുള്ള വ്യവസ്ഥകള്‍ അടക്കമുള്ളവ ഉള്‍പ്പെട്ട പുതിയ താരിഫ് നയം ഉടന്‍ നടപ്പിലാക്കുമെന്ന് ധനമന്ത്രി നിര്‍മല സീതാരാമന്‍ നേരത്തെ പ്രഖ്യാപിച്ചിരുന്നു. കൊവിഡ് പശ്ചാത്തലത്തിലുള്ള പുനരുദ്ധാരണ പാക്കേജ് പ്രഖ്യാപിക്കവെയാണ് ധനമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!