ഉപ്പള: വീണ്ടും കൈത്താങ്ങായി ജിസിസി അണ്ടർ ആം ക്രിക്കറ്റ് അസോസിയേഷൻ
വാഹനാപകടം മൂലം ചികിത്സയിൽ കഴിയുന്ന യുണൈറ്റഡ് കിംഗ്സ് മജാൽ ക്ലബ്ബ് അംഗം ലോഹിത് രാജിന് അടിയന്തര സഹായമായി 10000 രൂപ അണ്ടർ ആം ക്രിക്കറ്റ് ജിസിസി കമ്മിറ്റി നൽകി. പ്രസിഡന്റ് സത്താർ മൂസോടി സെക്രട്ടറി ലത്തീഫ് കസായി കമ്മിറ്റി അംഗം മുന്ന ബാപ്പായതൊട്ടി എന്നിവരുടെ സാന്നിധ്യത്തിൽ ബന്ധപ്പെട്ടവർക്ക് കൈമാറി.
ഈ കോവിഡ് കാലത്ത് ലോകമാകെ വിറങ്ങലിച്ചു നിൽക്കുന്ന സമയത്തും വളരെ അടിയന്തിരമായി സഹായം ആവശ്യമായി വന്നപ്പോൾ അർഹതപ്പെട്ടവർക്ക് എത്തിക്കാൻ കഴിഞ്ഞതിന്റെ സന്തോഷത്തിലാണ് ഈ കൂട്ടായ്മ. ഇങ്ങനെയുള്ള കാര്യങ്ങൾ ചെയ്യുന്നത് കൂട്ടായ്മയുടെ ഓരോ അംഗങ്ങളുടെ കഠിനാധ്വാനം കൊണ്ടാണ് ഇനിയും ഞങ്ങൾക്ക് ഇതിൽ കൂടുതൽ കാരുണായപ്രവർത്തനവുമായി മുന്നോട്ട് പോകുമെന്നും എല്ലാവരുടെയും പ്രാർത്ഥനയും പിന്തുണയും പ്രതീക്ഷികാകുന്നതായും ഭാരവാഹികൾ അറിയിച്ചു…