വളർത്തു പൂച്ചയ്ക്കും കോവിഡ് സ്ഥിരീകരിച്ചു ; പൂച്ചയെ ഒപ്പം കിടത്തുന്നവർക്കും ഉമ്മ വെക്കുന്നവർക്കും മുന്നറിയിപ്പ്

വളർത്തു പൂച്ചയ്ക്കും കോവിഡ് സ്ഥിരീകരിച്ചു ; പൂച്ചയെ ഒപ്പം കിടത്തുന്നവർക്കും ഉമ്മ വെക്കുന്നവർക്കും മുന്നറിയിപ്പ്

0 0
Read Time:2 Minute, 5 Second

ലണ്ടന്‍: വളര്‍ത്തുമൃഗങ്ങളെ പോലും ഉമ്മവയ്ക്കാന്‍ കഴിയാത്തതിന്റെ ഗതികേടിലാണ് ലണ്ടന്‍കാര്‍. കാരണം മറ്റൊന്നുമല്ല ബ്രിട്ടനിലെ ഒരു വളര്‍ത്തുപൂച്ചയ്ക്ക് കൊവിഡ് സ്ഥിരീകരിച്ചിരിക്കുകയാണ്. തെക്കന്‍ ഇംഗ്ലണ്ടിലെ ഒരു പൂച്ചയ്ക്ക് ഉടമയില്‍ നിന്നാണ് രോഗം പകര്‍ന്നതെന്നാണ് നിഗമനം.
ആറ് വയസ് പ്രായമുള്ള പൂച്ചയ്ക്ക് ചെറിയ രോഗലക്ഷണങ്ങള്‍ മാത്രമാണ് പ്രകടമായത്. ചെറിയ ശ്വാസംമുട്ടലും മൂക്കൊലിപ്പും ഉണ്ടായിരുന്നു. എന്നാല്‍ പിന്നീട് ഇതു ഭേദമായെന്ന് അധികൃതര്‍ വ്യക്തമാക്കി. ഇതോടെ പൂച്ചകളെ വളര്‍ത്തുന്നവര്‍ അതീവജാഗ്രത പാലിക്കണമെന്നാണ് മുന്നറിയിപ്പ്. എന്നാല്‍ വളര്‍ത്തുമൃഗങ്ങളില്‍ നിന്ന് മനുഷ്യര്‍ക്ക് കൊവിഡ് സ്ഥിരീകരിക്കുമെന്ന് ഇതുവരെ പഠനങ്ങളൊന്നും തെളിയിച്ചിട്ടില്ല.
ഗ്ലാസ്‌ഗോ സെന്റര്‍ ഫോര്‍ വൈറസ് റിസര്‍ച്ചില്‍ ജൂണില്‍ നടന്ന പരിശോധനയില്‍ പൂച്ചയ്ക്ക് കൊവിഡ് ബാധ കണ്ടെത്തിയിരുന്നു. തുടര്‍ന്ന് ആനിമല്‍ പ്ലാന്റ് ഹെല്‍ത്ത് ലബോറട്ടറിയില്‍ നടന്ന വിശദ പരിശോധനയില്‍ കഴിഞ്ഞയാഴ്ചയാണ് രോഗം സ്ഥിരീകരിച്ചത്.
ശ്വാസകോശസംബന്ധമായ രോഗമുള്ളവര്‍ പൂച്ചകളെ കൈകാര്യം ചെയ്യുന്നതിന് മുമ്ബ് കൈകള്‍ കഴുകി വൃത്തിയാക്കണം. ഒരേ കിടക്കയില്‍ പൂച്ചയെ ഒപ്പം കിടത്തി ഉറക്കരുത്. ആഹാരം പൂച്ചകളുമായി പങ്കിടരുതെന്നും ഗ്ലാസ്‌ഗോ സര്‍വകലാശാലയിലെ വൈറോളജി പ്രൊഫസര്‍ മാര്‍ഗരറ്റ് ഹൊസി മുന്നറിയിപ്പ് നല്‍കി.

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!