അപകടം നടക്കുന്നതിന് മുമ്പ് പരിഹാരം ഉണ്ടാകുമോ? ബിസി റോഡ് – ചിന്നമുഗർ റോഡ് അപകടാവസ്ഥയിലായിട്ട് ഒരു വർഷം പിന്നിട്ടു (വീഡിയോ കാണാം)

അപകടം നടക്കുന്നതിന് മുമ്പ് പരിഹാരം ഉണ്ടാകുമോ? ബിസി റോഡ് – ചിന്നമുഗർ റോഡ് അപകടാവസ്ഥയിലായിട്ട് ഒരു വർഷം പിന്നിട്ടു (വീഡിയോ കാണാം)

1 0
Read Time:2 Minute, 30 Second

ബന്തിയോട് :
മംഗൽപ്പാടി പഞ്ചായത്ത് 11ആം വാർഡ് ചിന്നമുഗർ പാച്ചാനി റോഡിലെ അപകടാവസ്ഥ ഒരു വർഷം മുമ്പ് അധികൃതരുടെ ശ്രദ്ധയിൽ പെടുത്തിയിട്ട് ഇത് വരെ പരിഹാരമായില്ലെന്നാരോപണം ഉയരുന്നു.
അപകടമുണ്ടായാൽ റോഡരികിലുള്ള കുളത്തിൽ ഏത് നിമിഷവും വാഹനങ്ങൾ പതിക്കാനും , റോഡ് ഇടിഞ്ഞ് ഗതാഗതം പോലും തടസ്സപ്പെടാനുള്ള സാധ്യതയുമാണ് നിലനിൽക്കുന്നത്.
ജില്ലാ പഞ്ചായത്ത് അധികൃതരുടെ അധീനതയിൽ പെട്ട റോഡ് ജില്ലാ അധികൃതരും,കളക്ടറും,കാസറഗോഡ് എം.എൽ.എ, ഹൽസിൽദാർ അടക്കമുള്ളവർ ഒരു വർഷം മുമ്പ് സ്ഥലം സന്ദർശിച്ചു അപകടാവസ്ഥ നേരിട്ട് മനസ്സിലാക്കിയതാണ്. തുടർന്ന് ജില്ലാ പഞ്ചായത്ത് ഫണ്ട് പാസ്സാക്കിയെങ്കിലും ടെണ്ടർ എടുക്കലോ തുടർ നടപടികളോ ഉണ്ടായിട്ടില്ല എന്നാണ് നാട്ടുകാർ പറയുന്നത്. ബസ് സർവ്വീസ് നടത്തുന്ന ഈ റോഡിൽ മുമ്പ് സർവ്വീസ് നിർത്തിവെക്കേണ്ട അവസ്ഥയും ഉണ്ടായിട്ടുണ്ട്. 200ൽ അധികം കുടുംബങ്ങൾ തിങ്ങിപ്പാർക്കുന്ന ഈ ഗ്രാമത്തിൽ വിദ്യഭ്യാസ സ്ഥാപനങ്ങളും,പള്ളി,മദ്രസ്സ , ചെറുകിട കച്ചവടം നടത്തുന്ന സ്ഥാപനങ്ങളും സ്ഥിതി ചെയ്യുന്നു.നിലവധി വാഹനങ്ങൾ കടന്നു പോകുന്ന റോഡിൽ ഇപ്പോൾ കുളത്തിനരികിലായി ഓലകളും,മരക്കമ്പുകളും കൊണ്ട് തടസ്സപ്പെടുത്തുക മാത്രമാണ് ചെയ്തിട്ടുള്ളത്. അധീകൃതർ ലോകത്തിന്റെ പല ഭാഗങ്ങളിലും,കേരളത്തിൽ പോലും നിരവധി വികസന പ്രവർത്തനങ്ങളും മറ്റും നടക്കുമ്പോഴും കാസറഗോഡ് ജില്ലയിൽ മാത്രം കൊറോണയുടെ കാരണം പറഞ്ഞ് ഒഴിഞ്ഞു മാറരുതെന്നും എത്രയും വേഗത്തിൽ വേണ്ട നടപടികൾ സ്വീകരിച്ച് അപകടം ഒഴിവാക്കണമെന്നും നാട്ടുകാരും ഓട്ടോ തൊഴിലാളികളും ആവശ്യപ്പെടുന്നു.

വീഡിയോ കാണാൻ താഴെയുള്ള യൂടൂബ് ലിങ്ക് ഓപൺ ചെയ്യുക

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!