കോവിഡ് വാക്സിന്റെ50ശതമാനവും ഇന്ത്യക്ക് നൽകും , മരുന്ന് ജനങ്ങൾക്ക് സൗജന്യമായി നൽകുമെന്നും സിറം ഇൻസ്റ്റിറ്റ്യുട്ട്

കോവിഡ് വാക്സിന്റെ50ശതമാനവും ഇന്ത്യക്ക് നൽകും , മരുന്ന് ജനങ്ങൾക്ക് സൗജന്യമായി നൽകുമെന്നും സിറം ഇൻസ്റ്റിറ്റ്യുട്ട്

0 0
Read Time:2 Minute, 51 Second

ന്യൂഡല്‍ഹി: ബ്രിട്ടനിലെ ഓക്‌സ്‌ഫോര്‍ഡ് സര്‍വ്വകലാശാലയുമായി ചേര്‍ന്ന് പുണെയിലെ സിറം ഇന്‍സ്റ്റിറ്റ്യൂട്ട് നിര്‍മ്മിക്കുന്ന കോവിഡ് വാക്‌സിന്റെ 50 ശതമാനവും ഇന്ത്യയ്ക്ക് നല്‍കുമെന്നും ബാക്കി മറ്റ് രാജ്യങ്ങളിലേക്ക് കയറ്റി അയക്കുമെന്നും കമ്ബനി സിഇഒ അദര്‍ പൂനവാല വ്യക്തമാക്കി. ഇന്ത്യയിലെ ജനങ്ങള്‍ക്ക് മരുന്ന് സൗജന്യമായി സംസ്ഥാന സര്‍ക്കാരുകള്‍ മുഖാന്തിരം ആവും വിതരണം ചെയ്യുക.
ഒരു വര്‍ഷത്തിനുള്ളില്‍ 100 കോടി ഡോസ് വാക്‌സിന്‍ നിര്‍മ്മിക്കാനാണ് കമ്ബനിയുടെ ശ്രമം.
പ്രതിരോധ പരിപാടികളുടെ ഭാഗമായി ജനങ്ങള്‍ക്ക് സൗജന്യമായാണു ലഭിക്കുകയെന്നും അദ്ദേഹം ദേശീയ മാധ്യമത്തോട് പറഞ്ഞു. ഇതോടെ 11 ലക്ഷം പിന്നിട്ട് കുതിക്കുന്ന ഇന്ത്യയിലെ കോവിഡ് രോഗത്തിന് അന്ത്യമാകും. ഇതോടെ ഓക്‌സ്‌ഫോര്‍ഡ് സര്‍വ്വകലാശാല വികസിപ്പിച്ചെടുത്ത മരുന്നനായുള്ള കാത്തിരിപ്പ് തുടങ്ങി.
അതേസമയം രാജ്യത്തു കോവിഡ് വാക്‌സിന്‍ വിതരണത്തിനുള്ള ചര്‍ച്ചകള്‍ തുടങ്ങിയെന്ന് നിതി ആയോഗ് അറിയിച്ചു. മരുന്നിന്റെ പരീക്ഷണം തുടരുന്നതിനൊപ്പമാണ് വിതരണസാധ്യത ആലോചിക്കുന്നത്. ഓക്‌സ്ഫഡ് വാക്‌സിന്റെ മൂന്നാംഘട്ട പരീക്ഷണം ഇന്ത്യയിലാകും നടക്കുക. ഓക്‌സ്ഫഡ് സര്‍വകലാശാല വികസിപ്പിച്ച കോവിഡ് വാക്‌സിന്‍ ഇന്ത്യയില്‍ ഓഗസ്റ്റില്‍ പരീക്ഷണം തുടങ്ങുമെന്നു സിറം ഇന്‍സ്റ്റിറ്റ്യൂട്ട് അറിയിച്ചു. വാക്‌സിനു വിലനിയന്ത്രണം ഏര്‍പ്പെടുത്തും.
വാക്‌സിന്റെ ട്രയല്‍ ഫലപ്രദമായാല്‍ ഓക്‌സ്ഫഡ് സര്‍വകലാശാലയുമായി ചേര്‍ന്നാകും സെറം വാക്‌സിനുകളുടെ നിര്‍മ്മാണം നടത്തുകയെന്നും അദ്ദേഹം പറഞ്ഞു. ഓക്‌സ്ഫഡ് സര്‍വകലാശാല സിറം ഇന്‍സ്റ്റിറ്റ്യൂട്ടുമായി ഉല്‍പദാന കരാറുണ്ടാക്കിയിട്ടുണ്ട്. ഓക്‌സ്ഫഡ് വാക്‌സിന്റെ അന്തിമഘട്ട പരീക്ഷണം വിജയിച്ചാല്‍ അതിവേഗം ഇന്ത്യയിലും മിതമായ വിലയില്‍ ലഭ്യമാക്കാനാകുമെന്നാണു സിറം ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ പ്രതീക്ഷ.

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!