ബോളിവുഡില്‍ ഏറ്റവും കൂടുതല്‍ ആരാധകരുള്ള ഒരാളാണ് പ്രേക്ഷകരുടെ സ്വന്തം ഷാറൂ ഖാന്‍,എന്നാല്‍ കോവിഡുമായി ബന്ധപെട്ടു ഒരു കൗതുകകരമായ ഒരു വാര്‍ത്തയാണ് പുറത്തു വന്നിരിക്കുന്നതും ..
മഹാരാഷ്ട്രയില്‍ കൊറോണ ബാധിച്ചവരുടെ എണ്ണം മൂന്നു ലക്ഷം കടക്കുന്നിരിക്കുകയാണ് ബച്ചന്‍ കുടുംബം അടക്കം ചികിത്സയിലാകുകയും ചെയ്ത സമയത്തു തന്നെ ഷാരൂഖ് വീട് ഇങ്ങനെ മൂടിയതു കൊറോണയെ പേടിച്ചാണ് എന്ന് അഭ്യൂഹങ്ങള്‍ പരക്കുകയും ചെയ്തു. ട്വിറ്ററില്‍ ചൂടേറിയ ചര്‍ച്ച തന്നെ ഈ വിഷയത്തില്‍ നടന്നു. മുംബൈ വസതിയായ മന്നത്ത് കെട്ടിടം അടിമുടി പ്ലാസ്റ്റിക്കില്‍ പൊതിഞ്ഞിരിക്കുന്നു. പെട്ടെന്ന് തന്നെ പ്ലാസ്റ്റിക് പൊതിഞ്ഞ മന്നത്തിന്റെ ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായി.
എന്നാല്‍ സംഗതി അതല്ലെന്നും ഇത് മുംബൈയിലെ കനത്ത മഴ കാരണം ചെയ്തതാണെന്നും പിന്നീട് വാര്‍ത്ത പുറത്തു വന്നു. ഇതാദ്യമായല്ല കിംഗ് ഖാന്‍ തന്റെ വീട് പ്ലാസ്റ്റിക് കൊണ്ട് മൂടുന്നത്. മുന്‍പും മഴക്കാലത്ത് അറ്റകുറ്റപണികള്‍ നടന്നപ്പോള്‍ ഇത്തരത്തില്‍ ചെയ്തിരുന്നു
ഷാറൂഖിന്റെ വീട് പ്ലാസ്റ്റിക്കിൽ പൊതിഞ്ഞത് കോവിഡിനെ പേടിച്ചാണോ? സമൂഹമാധ്യമങ്ങളിൽ ചിത്രം വൈറലാകുന്നു
Read Time:1 Minute, 36 Second