കാസറഗോഡ് :
പിഡിപി ചെയർമാൻ അബ്ദുൽ നാസർ മഅദനിക്ക് പരിപൂർണ മോചനവും നീതിയും ലഭിക്കുന്നത് വരെ നിരന്തരം സമര പോരാട്ടങ്ങൾ ശക്തിപ്പെടുത്താൻ ഡോക്ടർ സെബാസ്റ്റ്യൻ പോൾ ചെയർമാനായും പ്രമുഖ മാധ്യമ നിരീക്ഷകൻ ജനറൽ കൺവീനറായും ചുമതല വഹിച്ചിട്ടുള്ള കേരള സിറ്റിസൺ ഫോറം ഫോർ മഅദനി കാസറഗോഡ് ജില്ലാ കമ്മിറ്റി നിലവിൽ വന്നു. ചെയർമാൻ ആയി പ്രമുഖ മനുഷ്യാവകാശ പ്രവർത്തകനും പ്രമുഖ ദൃശ്യ പത്രമാധ്യമ പ്രവർത്തകനുമായ വി വി പ്രഭാകരനെയും ജനറൽ കൺവീനറായി പി എം സുബൈർ പടുപ്പിനെയും തിരഞ്ഞെടുത്തു .
വൈസ് ചെയർമാൻ മാർ അമ്പലത്തറ കുഞ്ഞി കൃഷ്ണൻ ഡോക്ടർ ആൻഡ് പ്രൊഫസർ സുരേന്ദ്രനാഥ് നികേശ്വരം,സയ്യിദ് യു കെ സൈഫുള്ള തങ്ങൾ, ഐ എസ് സകീർ ഹുസൈൻ, റഷീദ് മുട്ടുന്തല, അബ്ദുൽ റഹ്മാൻ പുത്തിഗെ, ശാഫിഹാജി അടൂർ, സയ്യിദ് മുഹമ്മദ് സഖാഫ് തങ്ങൾ, ജുനൈദ് അംജദി ഗോപി കുതിരക്കൽ കൺവീനർമാരായി യൂനുസ് തളങ്കര, കെ.ബി മുഹമ്മദ് കുഞ്ഞി, സി എം എ ജലീൽ, ഷാഫി സുഹൂരി, സാദിഖ് മുളിയടക്കം ,ട്രഷറർ ആയി മൊയ്‌തു ബേക്കൽ എന്നിവരെയും പ്രമുഖ സാമൂഹിക പ്രവർത്തകൻ അജിത് കുമാർ ആസാദിനെ സംസ്ഥാന സമിതിയിലേക്കും ,എസ് എം ബഷീറിനെ കോ ഓർഡിനേറ്റർ ആയും പതിനഞ്ചംഗ എക്സിക്യൂട്ടീവ് മെമ്പർമാരെയും തിരഞ്ഞെടുക്കപ്പെട്ടു.
കേരള സിറ്റിസൺ ഫോറം ഫോർ മഅദനി കാസറഗോഡ് ജില്ലാ കമ്മിറ്റി രൂപീകരിച്ചു
Read Time:1 Minute, 52 Second