“യാ റഹീം അള്ളാ…. തുണയേകണം അള്ളാ” ഒറ്റ പാട്ടിലൂടെ ലോക മലയാളികളുടെ ശ്രദ്ധ പിടിച്ചുപറ്റിയ കുടുംബത്തെ ദുബൈ മലബാർ കലാ സാംസ്കാരിക വേദി അനുമോദിച്ചു

“യാ റഹീം അള്ളാ…. തുണയേകണം അള്ളാ” ഒറ്റ പാട്ടിലൂടെ ലോക മലയാളികളുടെ ശ്രദ്ധ പിടിച്ചുപറ്റിയ കുടുംബത്തെ ദുബൈ മലബാർ കലാ സാംസ്കാരിക വേദി അനുമോദിച്ചു

0 0
Read Time:1 Minute, 50 Second

മാട്ടൂൽ:
മാനവമൈത്രിയും മതസൗഹാർദവും വളർത്തുന്നതിൽ മാപ്പിളഗാനം വഹിക്കുന്ന പങ്ക് വളരെ വലുതാണെന്നും വർത്തമാന കാല സാഹചര്യത്തിൽ കലാകാരന്മാർ സമൂഹത്തിൽ പ്രകാശം ചൊരിയുന്ന വിളക്ക് മാടകങ്ങൾ ആവണമെന്നും പഴയങ്ങാടി സർക്കിൾ ഇൻസ്പെക്ടർ എം രാജേഷ് അഭിപ്രായപ്പെട്ടു,
യാ റഹീം അള്ളാ തുണയേകണം അള്ളാ എന്ന ഒറ്റ പാട്ടിലൂടെ ലോകത്തെ ആകമാനം മലയാളികളുടെ ശ്രദ്ധ പിടിച്ചുപറ്റിയ മനോഹരൻ മാട്ടൂലിനെയും കുടുംബത്തെയും ദുബായ് മലബാർ കലാസാംസ്കാരിക വേദി ആദരിക്കുന്ന ചടങ്ങ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ദുബായ് മലബാർ കലാസാംസ്കാരിക വേദി ജനറൽ കൺവീനർ അഷ്റഫ് കാർല അധ്യക്ഷത വഹിച്ചു, കാസർഗോഡ് ജില്ലാ മുസ്ലിം ലീഗ് സെക്രട്ടറി മുനീർ ഹാജി മുഖ്യ അതിഥിയായിരുന്നു, കേരള മാപ്പിള കലാ അക്കാദമി സംസ്ഥാന സെക്രട്ടറി മുജീബ് കമ്പാർ മുഖ്യപ്രഭാഷണം നടത്തി, മനോഹരൻ മാട്ടൂലിന്റെ കുടുംബാംഗങ്ങളായ ഭാഗീരഥി , വൈഷ്ണവ്, വൈഭവ്, വൈശാഖ്, എന്നിവർ ആദരവ് ഏറ്റുവാങ്ങി.ചടങ്ങിൽ
ആദിൽ കാരോളം ,മനാഫ് വടക്കുമ്പാട് ,ബിലാൽ മൈദാനി ,ഐസർ പുതിയങ്ങാടി ,ഇർഫാൻ പുതിയങ്ങാടി
ശാസ് പുതിയങ്ങാടി എന്നിവർ സംബന്ധിച്ചു ഷുഹൈബ് തൃക്കരിപ്പൂർ സ്വാഗതവും നന്ദിയും പറഞ്ഞു.

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!