കുടിവെള്ളം പോലുമില്ല; കരിപ്പൂരിലെത്തുന്ന പ്രവാസികള്‍ക്ക് തീരാ ദുരിതം

കുടിവെള്ളം പോലുമില്ല; കരിപ്പൂരിലെത്തുന്ന പ്രവാസികള്‍ക്ക് തീരാ ദുരിതം

0 0
Read Time:2 Minute, 13 Second

കോഴിക്കോട്:
കരിപ്പൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തിലേക്ക് ചാര്‍ട്ടേര്‍ഡ് വിമാനങ്ങള്‍ കൂടുതല്‍ എത്തിതുടങ്ങിയതോടെ ജീവനക്കാരുടെ കുറവ് മൂലം തീരാ ദുരിതത്തിലായിരിക്കുകയാണ് പ്രവാസികള്‍. പത്തും പന്ത്രണ്ടും മണിക്കൂര്‍ കഴിഞ്ഞാലും പരിശോധനകള്‍ പൂര്‍ത്തിയാക്കി പുറത്ത് വരാനാവുന്നില്ല. കഴിഞ്ഞ കുറേ ദിവസമായി ഇതേ അവസ്ഥയാണെന്ന് പറയുന്നു ഇവിടെയെത്തുന്ന പ്രവാസികള്‍.

കഴിഞ്ഞ ദിവസം ഇവിടെയെത്തിയ സ്ത്രീകളും കുട്ടികളും രോഗികളുമടക്കമുള്ളവര്‍ വെള്ളം പോലും കിട്ടാതെയാണ് പന്ത്രണ്ട് മണിക്കൂറോളം എയര്‍പോര്‍ട്ടില്‍ കുടുങ്ങിയത്. പരിശോധന കഴിയാതെ പുറത്തിറങ്ങാനോ ആരെങ്കിലും അന്വേഷിക്കുക പോലുമോ ചെയ്തില്ലെന്നാണ് പ്രധാനമായും ആരോപിക്കുന്നത്. ജീവനക്കാരില്ലെന്ന മറുപടിയാണ് നല്‍കുന്നത്.

അധ്യാപകരെയടക്കം പരിശോധനയ്ക്ക് നിയോഗിച്ചിട്ടുണ്ടെങ്കിലും ഇത് ഏറെ വൈകുന്നുണ്ട്. കഴിഞ്ഞ ദിവസം നാല് കൗണ്ടറുകളിലാണ് റാപ്പിഡ് ടെസ്റ്റ് നടത്തിയത്. ഇവിടെ നിന്ന് പരിശോധനയ്ക്ക് ശേഷം ഫലം നെഗറ്റീവാണെങ്കില്‍ വീട്ടില്‍ ക്വാറന്റൈനിലാക്കും. എന്നാല്‍ പുറത്ത് ക്വാറന്റൈന്‍ സൗകര്യം ആവശ്യപ്പെടുന്നവര്‍ക്ക് ഇത് ലഭിക്കാത്തത് കൊണ്ടാണ് ഇങ്ങനെ വൈകാന്‍ കാരണമെന്നാണ് അറിയുന്നത്. ആവശ്യത്തിന് ക്വാറന്റൈന്‍ സൗകര്യം ലഭിക്കാതെ കോഴിക്കോട് നഗരത്തില്‍ കെ.എസ്.ആര്‍.ടി.സിയില്‍ എത്തി പ്രവാസികള്‍ മണിക്കൂറുകള്‍ കുടങ്ങിയത് വലിയ പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു.

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!