പ്രവാസികൾ കേരളത്തിൻറെ അഭിമാനം ; എം സി ഖമറുദ്ദീൻ എം എൽ എ

പ്രവാസികൾ കേരളത്തിൻറെ അഭിമാനം ; എം സി ഖമറുദ്ദീൻ എം എൽ എ

0 0
Read Time:1 Minute, 49 Second

ഉപ്പള:
കേരളത്തിൻറെ സമ്പദ്ഘടനയെ പിടിച്ചു നിർത്തുന്നതിൽ മുഖ്യപങ്കുവഹികുന്ന പ്രവാസി മലയാളികളോട് കേരള സർക്കാർ കാണിക്കുന്ന അവഗണന നീതീകരിക്കാനാവില്ലന്നും മറുനാടൻ മലയാളികളായ പ്രവാസികൾ കേരളത്തിൻറെ നട്ടെൽ ആണെന്നും മഞ്ചേശ്വരം നിയോജക മണ്ഡലം എംഎൽഎ എംസി കമറുദ്ദീന് അഭിപ്രായപ്പെട്ടു,
പ്രവാസികളെ ദ്രോഹിക്കുന്ന കേരള സർക്കാരിൻറെ നയങ്ങളിൽ പ്രതിഷേധിച്ച് മുസ്ലിം ലീഗിൻറെ പോഷകസംഘടനയായ വനിതാലീഗ് സംസ്ഥാന വ്യാപകമായി മണ്ഡലം കേന്ദ്രങ്ങളിൽ നടത്തിയ സമരത്തെരുവ് പരിപാടി ഉപ്പള താലൂക്ക് ഓഫീസിന് മുന്നിൽ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
മഞ്ചേശ്വരം മണ്ഡലം വനിത ലീഗ് പ്രസിഡൻറ് ഫരീദ സക്കീർ അധ്യക്ഷത വഹിച്ചു, മുസ്ലിം ലീഗ് മണ്ഡലം ട്രഷറർ അഷറഫ് കാർല മുഖ്യപ്രഭാഷണം നടത്തി, സംസ്ഥാന വനിതാ ലീഗ് വൈസ് പ്രസിഡൻറ് ആയിഷത്ത് താഹിറ, വനിതാ ലീഗ് കാസർഗോഡ് ജില്ലാ സെക്രട്ടറി മുംതാസ് സമീറ, മുസ്ലിം ലീഗ് നേതാക്കളായ അഡ്വക്കറ്റ് സക്കീർ അഹമ്മദ്, എം ബി യൂസഫ് ബന്തിയോട്, ഗോൾഡൻ റഹ്മാൻ, വനിതാ ലീഗിൻറെ ഭാരവാഹികളായ ജമീല, സുഹറ, മിസ് ബാന, റഹ്മത്ത് റസാഖ് എന്നിവർ പ്രസംഗിച്ചു, മണ്ഡലം വനിത ലീഗ് ജനറൽ സെക്രട്ടറി ആയിഷ പെർള നന്ദി പറഞ്ഞു

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!