Read Time:58 Second
www.haqnews.in
ഉപ്പള:
HRPM കാസറഗോഡ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ജില്ലയുടെ വിവിധ ഭാഗങ്ങളിൽ സംഘടിപ്പിച്ച ” എയിംസ് കാസർഗോടിന് വേണം” എന്ന സമര സംഗമത്തിന്റെ ഭാഗമായി HRPM മംഗൽപ്പാടി താലൂക്ക് ആശുപത്രിയുടെ മുന്നിലും പരിപാടി സംഘടിപ്പിച്ചു. പരിപാടിയുടെ ഉൽഘടനം HRPM മഞ്ചേശ്വരം താലൂക്ക് പ്രസിഡന്റ് രാഘവ ചേരൽ നിർവഹിച്ചു. അബൂ തമാം അദ്ധ്യക്ഷത വഹിച്ചു.HRPM ജില്ലാ വൈസ് പ്രസിഡന്റ് മെഹമൂദ് കൈകമ്പ, യാസിൻ അമ്പാർ,അഷാഫ്,സിദ്ധീഖ് കൈക്കമ്പ,മൻസൂർ,സവാദ് എന്നിവർ സംസാരിച്ചു. HRPM താലൂക്ക് സെക്രട്ടറി ഹമീദ് കോസ്മോസ് സ്വാഗതവും, റൈഷാദ് ഉപ്പള നന്ദിയും പറഞ്ഞു.