യു.എ.ഇയില്‍ തൊഴിലാളികള്‍ക്ക് അടുത്തവര്‍ഷം 60 ദിവസം അവധി

0 0
Read Time:1 Minute, 35 Second

കോവിഡ് പശ്ചാത്തലത്തില്‍ നാട്ടില്‍ പോകാനാവാതെ ജോലി ചെയ്യേണ്ടിവന്നവര്‍ക്ക് ആനുകൂല്യവുമായി യു.എ.ഇ. സ്വകാര്യ മേഖലയിലെ തൊഴിലാളികള്‍ക്ക് അടുത്തവര്‍ഷം 60 ദിവസം അവധിയെടുക്കാമെന്ന് അധികൃതര്‍ അറിയിച്ചു. യു.എ.ഇ മാനവ വിഭവശേഷി-സ്വദേശിവല്‍കരണ മന്ത്രാലയമാണ് തൊഴിലാളികള്‍ക്ക് വാര്‍ഷിക അവധി നഷ്ടമാകില്ലെന്ന കാര്യം വ്യക്തമാക്കിയത്.
ഇത്തവണത്തെയടക്കം അടുത്തവര്‍ഷം 60 ദിവസം വരെ അവധിയെടുക്കാനാകും. യു.എ.ഇ ഫെഡറല്‍ തൊഴില്‍ നിയമപ്രകാരം ഒരാള്‍ക്ക് ഒരു മാസം 2 ദിവസത്തെ അവധിയുണ്ട്. 6 മാസത്തില്‍ കൂടുതലും ഒരു വര്‍ഷത്തില്‍ കുറയാത്തതുമായ സേവന കാലം പൂര്‍ത്തിയാക്കിയവര്‍ക്കാണിത്. ഇതുപ്രകാരം ഒരു വര്‍ഷം സേവനം പൂര്‍ത്തിയാക്കിയാല്‍ 30 ദിവസം അവധി ലഭിക്കും. ആവശ്യമെങ്കില്‍ 2 ഘട്ടമായി അവധി നല്‍കാനും വ്യവസ്ഥയുണ്ട്.
യാത്രാവിലക്കിനെ തുടര്‍ന്നു പലര്‍ക്കും അവധിക്കു പോകാന്‍ കഴിഞ്ഞിട്ടില്ല. അതിനാല്‍ അവധിക്കാലത്തും ജോലി ചെയ്യാന്‍ നിര്‍ബന്ധിതരായിരിക്കുകയാണ് അവര്‍. ഈ സാഹചര്യത്തിലാണ് അധികൃതരുടെ ആശ്വാസ ആനുകൂല്യം.

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!