മുസ്ലിം യൂത്ത് ലീഗ് വളണ്ടിയർ വിംഗ്’വൈറ്റ് ഗാർഡ്’ രജിസ്ട്രേഷൻ ആരംഭിച്ചു
ഉപ്പള : മുസ്ലിം യൂത്ത് ലീഗിന്റെ വളണ്ടിയർ വിംഗ് ആയ വൈറ്റ് ഗാർഡ്ന്റെ മംഗൽപാടി പഞ്ചായത്ത് തല പുതുക്കൽ രജിസ്ട്രേഷൻ ആരംഭിച്ചു.
പ്രളയ ദുരിത മേഖലകളിൽ ചിട്ടയായ പ്രവർത്തനം കാഴ്ചവെച്ച വൈറ്റ് ഗാർഡിന്റെ സംസ്ഥാന തല രജിസ്ട്രേഷൻ പുതുക്കലിന്റെയും,പുതിയ അംഗങ്ങളെ ചേർക്കലിന്റെയും ഭാഗമായി മംഗൽപാടി പഞ്ചായത്ത് തല ഉദ്ഘാടനം കാസറഗോഡ് ജില്ലാ പഞ്ചായത്ത് അംഗംയും മുസ്ലിം യൂത്ത് ലീഗ് കാസറഗോഡ് ജില്ലാ സെക്രട്ടറി ഗോൾഡൻ അബ്ദുൽ റഹ്മാൻ, സിദ്ദിഖ് പ്രതാപ് നഗറിന് അംഗത്വ രജിസ്ട്രേഷൻ നൽകി നിർവ്വഹിച്ചു.
മഞ്ചേശ്വരം മണ്ഡലം മുസ്ലിം യൂത്ത് ലീഗ് ജനറൽ സെക്രട്ടറി ബി എം മുസ്തഫ, പഞ്ചായത്ത് ജനറൽ സെക്രട്ടറി പി ആസിഫ് ഉപ്പള, എം എസ് എഫ് മഞ്ചേശ്വരം മണ്ഡലം ജനറൽ സെക്രട്ടറിയും വൈറ്റ് ഗുർഡ് മണ്ഡലം ക്യാപിറ്റന്‍ മുഫസി കോട്ട, എം എസ് എഫ് ജില്ലാ സെക്രട്ടറി റഹിം പള്ളം, ബഷീർ ബെറിക എന്നിവർ സംബന്ധിച്ചു.