യു.എ.ഇ-മള്ളങ്കൈ വെൽഫെയർ അസ്സോസിയേഷൻ പുതിയ കമ്മിറ്റി തെരഞ്ഞെടുത്തു
ദുബായ്: നാട്ടിലെ സാമൂഹ്യ സാംസ്കാരിക രംഗത്തെയും,കാരുണ്യ പ്രവർത്തനങ്ങളുടെയും മള്ളങ്കൈ പ്രവാസി കൂട്ടായ്മയായ യു.എ.ഇ. –
മള്ളങ്കൈ വെൽഫെയർ അസ്സോസിയേഷൻ 2022-23 വർഷത്തേക്കുള്ള പുതിയ കമ്മിറ്റി തെരഞ്ഞെടുത്തു.
കഴിഞ്ഞ കുറേ വർഷങ്ങളായി നാട്ടിലെ പല ചാരിറ്റി രംഗങ്ങളിലും,സാമൂഹ്യ രംഗങ്ങളിലും എന്നും മുന്നിട്ടിറങ്ങി താങ്ങും,തണലുമായി പ്രവർത്തിക്കുന്ന കൂട്ടായ്മ നാടിന് അഭിമാനമാണ്.
ദുബൈ ബിസിനസ്സ്ബേയിൽ ‘ബേ ബൈറ്റ്സ്’ ഹോട്ടലിൽ നടന്ന ജനറൽ ബോഡി യോഗം മഹ്മൂദ് എം.എം സ്വാഗതം ചെയ്തു. മഹ്മൂദ് അട്ക്ക ഉദ്ഘാടനം നിർവഹിച്ചു. മഹാമൂദ് എം.എം കഴിഞ്ഞ വർഷത്തെ വരവ് ചെലവ് കണക്ക് അവതരിപ്പിച്ചു.ഖാലിദ് കാണ്ടൽ കഴിഞ്ഞ വർഷങ്ങളിലെ പ്രവർത്തനം വിലയിരുത്തി.
പുതിയ കമ്മിറ്റി ചെയർമാനായി മഹ്മൂദ് അട്ക്കയെ തെരഞ്ഞെടുത്തു.പ്രസിഡണ്ടായി അബ്ദുൽ റസാക്ക് അട്ക്കയെയും,ജനറൽ സെക്രട്ടറിയായി ഖാലിദ് കാണ്ടലിനെയും,മുഖ്യ രക്ഷാധികാരികളായി മഹ്മൂദ് എം.എം നെയും,ഹബീബ് മാളയെയും,വൈസ് പ്രസിഡണ്ടുമാരായി ഫാറൂഖ് അമാനത്ത്,ബഷീർ അമാനത്ത്,ഫസൽ ഗുർമ എന്നിവരെയും,ജോയിന്റ് സെക്രട്ടറിമാരായി ഇസ്മായിൽ പൊരിക്കോട്,സുനീർ മള്ളങ്കൈ,അഷ്റഫ് ഗുർമ,നാഷിക് മള്ളങ്കൈ എന്നിവരെയും,ട്രഷറർ ആയി അസീസ് എം.എം നെയും തെരഞ്ഞെടുത്തു.
യോഗത്തിൽ ഫാറൂഖ് ഉച്ചില,നിസാർ സാബി മാസ്റ്റർ,മുഹമ്മദ് കുഞ്ഞി അട്ക്ക,ഷാഫി സാബി മാസ്റ്റർ,ഫവാസ് മള്ളങ്കൈ,ആസിഫ് ,നൗഫൽ അമാനത്ത്,സവാദ് ,ഷംസു അമാനത്ത്,ഹംസ ഗുർമ,അലി.എം.എം,റഫീഖ് ഹസൻമിയ,ഹംസ അമാനത്ത്,മഹമൂദ് നാട്ടക്കൽ,സൈനുദ്ദീൻ അട്ക്ക തുടങ്ങിയവർ സംബന്ധിച്ചു.
ഖാലിദ് കാണ്ടൽ നന്ദി പറഞ്ഞു.