“വേണം എ​യിം​സ് കാസറഗോഡിന്” ; ജ​ന​കീ​യ കൂ​ട്ടാ​യ്മ​യു​ടെ നേതൃത്വത്തിൽ ‘മനുഷ്യചങ്ങല’ ഇന്ന് ഉച്ചയ്ക്ക് 2.30ന്

0 0
Read Time:4 Minute, 16 Second

“വേണം എ​യിം​സ് കാസറഗോഡിന്” ; ജ​ന​കീ​യ കൂ​ട്ടാ​യ്മ​യു​ടെ നേതൃത്വത്തിൽ ‘മനുഷ്യചങ്ങല’ ഇന്ന് ഉച്ചയ്ക്ക് 2.30ന്

കാ​സ​ര്‍​ഗോ​ഡ്: എ​യിം​സി​നു വേ​ണ്ടി കേ​ര​ള സ​ര്‍​ക്കാ​ര്‍ കേ​ന്ദ്ര​ത്തി​നു ന​ല്‍​കി​യ പ്രൊ​പ്പോ​സ​ലി​ല്‍ കാ​സ​ര്‍​ഗോ​ഡ് ജി​ല്ല​യു​ടെ പേ​രു​കൂ​ടി ഉ​ള്‍​പ്പെ​ടു​ത്ത​ണ​മെ​ന്നും കേ​ന്ദ്രം കേ​ര​ള​ത്തി​ന് എ​യിം​സ് അ​നു​വ​ദി​ക്ക​ണ​മെ​ന്നു​മാ​വ​ശ്യ​പ്പെ​ട്ട്‌എ​യിം​സ് കാ​സ​ര്‍​ഗോ​ഡ് ജ​ന​കീ​യ കൂ​ട്ടാ​യ്മ​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ കാ​സ​ര്‍​ഗോ​ഡ് പു​തി​യ ബ​സ് സ്റ്റാ​ന്‍​ഡ് പ​രി​സ​ര​ത്ത് ന​ട​ന്നു​വ​രു​ന്ന അ​നി​ശ്ചി​ത​കാ​ല നി​രാ​ഹാ​ര സ​മ​ര​ത്തി​ന് ഐ​ക്യ​ദാ​ര്‍​ഢ്യം പ്ര​ഖ്യാ​പി​ച്ചു​കൊ​ണ്ട് ഇന്ന് മ​നു​ഷ്യ​ച്ച​ങ്ങ​ല കോ​ര്‍​ക്കു​മെ​ന്ന് കൂ​ട്ടാ​യ്മ ഭാ​ര​വാ​ഹി​ക​ള്‍ പ​ത്ര​സ​മ്മേ​ള​ന​ത്തി​ല്‍ അ​റി​യി​ച്ചു.
ഉ​ച്ച​ക​ഴി​ഞ്ഞ് മൂ​ന്ന് മു​ത​ല്‍ 3.15 വ​രെ പ​രി​പാ​ടി​യി​ല്‍ നാ​ഷ​ണ​ല്‍ അ​ല​യ​ന്‍​സ് പീ​പ്പി​ള്‍​സ് മൂ​വ്മെ​ന്‍റ് ദേ​ശീ​യ കോ-​ഓ​ര്‍​ഡി​നേ​റ്റ​ര്‍ ഡോ. ​സ​ഞ്ജ​യ് മം​ഗ​ള ഗോ​പാ​ല്‍ നി​രാ​ഹാ​ര പ​ന്ത​ലി​ന് മു​ന്നി​ല്‍ ച​ങ്ങ​ല​യി​ലെ ക​ണ്ണി​യാ​യി ഉ​ദ്ഘാ​ട​നം നി​ര്‍​വ​ഹി​ക്കും.

മ​നു​ഷ്യ​ച്ച​ങ്ങ​ല​യി​ല്‍ ക​ണ്ണി​ക​ളാ​കാ​ന്‍ കാ​സ​ര്‍​ഗോ​ഡി​ന് പു​റ​മെ 13 ജി​ല്ല​ക​ളി​ല്‍​നി​ന്നും ഐ​ക്യ​ദാ​ര്‍​ഢ്യ​വു​മാ​യി സാ​മൂ​ഹ്യ-​സാം​സ്കാ​രി​ക പ്ര​വ​ര്‍​ത്ത​ക​ര്‍ എ​ത്തും. നി​ശ്ച​ല​ക​ലാ രൂ​പ​ങ്ങ​ള്‍ ച​ങ്ങ​ല​യി​ല്‍ പ്ര​ദ​ര്‍​ശി​പ്പി​ക്കും. ന​ഗ​ര​ത്തി​നു​ള്ളി​ല്‍ 30 സ്ഥ​ല​ങ്ങ​ളി​ല്‍ വി​വി​ധ തു​റ​ക​ളി​ലെ നേ​താ​ക്ക​ള്‍ പ്ര​തി​ജ്ഞ ചൊ​ല്ലി​ക്കൊ​ടു​ക്കും. ആ​യി​ര​ങ്ങ​ള്‍ പ്ര​തി​ജ്ഞ ഏ​റ്റു​ചൊ​ല്ലും. എ​ന്‍​ഡോ​സ​ള്‍​ഫാ​ന്‍ ദു​രി​തം അ​നു​ഭ​വി​ക്കു​ന്ന​വ​രും അ​മ്മ മാ​രും, ജാ​തി-​മ​ത-​രാ​ഷ്ട്രീ​യ സം​ഘ​ട​നാ നേ​താ​ക്ക​ള്‍, അ​ധ്യാ​ത്മി​ക ഗു​രു​ക്ക​ള്‍, എ​ല്ലാ വി​ഭാ​ഗം തൊ​ഴി​ലാ​ളി​ക​ള്‍, ക​ലാ-​സാ​ഹി​ത്യ-​സാം​സ്കാ​രി​ക നേ​തൃ​ത്വ​ങ്ങ​ള്‍, വ്യാ​പാ​രി​ക​ള്‍, വി​ദ്യാ​ര്‍​ഥി-​യു​വ​ജ​ന-​വ​നി​താ പ്ര​സ്ഥാ​ന​ങ്ങ​ള്‍, എ​യിം​സ് കൂ​ട്ടാ​യ്മ പ്ര​വ​ര്‍​ത്ത​ക​ര്‍ മ​നു​ഷ്യ​ച്ച​ങ്ങ​ല​യി​ല്‍ അ​ണി​നി​ര​ക്കും.

പ്രൊ​പ്പോ​സ​ലി​ല്‍ കാ​സ​ര്‍​ഗോ​ഡ് ജി​ല്ല​യു​ടെ പേ​ര് കു​റി​ക്കു​ന്ന​തു​വ​രെ സ​മ​ര പോ​രാ​ട്ട​ങ്ങ​ളു​മാ​യി എ​യിം​സ് ജ​ന​കീ​യ കൂ​ട്ടാ​യ്മ സ​മ​ര സ​ജീ​വ​ത നി​ല​നി​ര്‍​ത്തു​മെ​ന്നും അ​നി​ശ്ചി​ത​കാ​ല നി​രാ​ഹാ​ര സ​മ​ര​വു​മാ​യി മു​ന്നോ​ട്ട് പോ​കു​മെ​ന്നും ഭാ​ര​വാ​ഹി​ക​ളാ​യ അ​മ്ബ​ല​ത്ത​റ കു​ഞ്ഞി​കൃ​ഷ്ണ​ന്‍, ഗ​ണേ​ഷ് അ​ര​മ​ങ്ങാ​നം, നാ​സ​ര്‍ ചെ​ര്‍​ക്ക​ളം, സി​സ്റ്റ​ര്‍ ജ​യ ആ​ന്‍റോ മം​ഗ​ല​ത്ത്, ഫ​റീ​ന കോ​ട്ട​പ്പു​റം, അ​ന​ന്ത​ന്‍ പെ​രു​മ്ബ​ള, സ​ലീം ചൗ​ക്കി എ​ന്നി​വ​ര്‍ പ​ത്ര​സ​മ്മേ​ള​ന​ത്തി​ല്‍ അ​റി​യി​ച്ചു.

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!