കദീജ ട്രഡേർസ് :ഗുണമേന്മയുടെയും വിശ്വസ്ഥതയുടെ 50വർഷം; ഡ്രൈഫ്രൂട്ട് മാൾ ആരംഭിച്ചു

1 0
Read Time:2 Minute, 8 Second

കദീജ ട്രഡേർസ് വിശ്വസ്ഥതയുടെ 50വർഷം;
ഡ്രൈഫ്രൂട്ട് മാൾ ആരംഭിച്ചു

ബന്തിയോട്: സൂപ്പർമാർക്കറ്റ് രംഗത്തും,ഡ്രൈഫ്രൂട്ട് ബിസിനസ് രംഗത്തും കഴിഞ്ഞ 50വർഷത്തോളമായി ജനങ്ങളുടെ വിശ്വസ്ത സ്ഥാപനമായി ജനങ്ങൾ ഏറ്റെടുത്ത ‘കദീജ ട്രഡേർസ് ‘ യുടെ പുതിയ ഡ്രൈഫ്രൂട്ട് മാൾ ബന്തിയോട് മള്ളങ്കൈയിൽ സ്വന്തം കെട്ടിടത്തിൽ പ്രവർത്തനമാരംഭിച്ചു.

സയ്യിദ് കുഞ്ഞിക്കോയ തങ്ങൾ കുമ്പോൽ ഉദ്ഘാടനം നിർവഹിച്ചു.
എം.എൽ.എ.മാരായ എ.കെ.എം അഷ്റഫ്,അഡ്വ.കുഞ്ഞമ്പു,പഞ്ചായത്ത് മെമ്പർ ബിജു റൈ,മള്ളങ്കൈ ഖത്വീബ് മുഹമ്മദ് ഫൈസി ,കദീജ ട്രഡേർസ് എം.ഡി മഹ്മൂദ് ഹാജി തുടങ്ങിയവർ പങ്കെടുത്തു.
ഭക്ഷ്യ വിഭവങ്ങളുടെ ഹോൾസെയിൽ വിതരണ രംഗത്ത് അരനൂറ്റാണ്ടായി ഗുണമേന്മയുടെയും രുചി വൈവിധ്യങ്ങളുടെയും പര്യായമായി ജനഹൃദയങ്ങളിൽ ഇടംപിടിച്ച ഖദീജ ട്രഡേർസ് ഉത്തര കേരളത്തിലെ ഏറ്റവും വലിയ ഡ്രൈഫ്രൂട്ട് മാൾ എന്ന പ്രത്യേകതയും ഈ സ്ഥാപനത്തിനുണ്ട്.
വിവിധ രാജ്യങ്ങളിൽ നിന്നുള്ള ഡ്രൈഫ്രൂട്ട്, കൂടാതെ ലോക നിലവാരമുള്ള ചോക്കളേറ്റുകൾ, ജ്യൂസ് ലിക്യുഡ്കൾ,ജ്യൂസ് പൗഡറുകൾ ,വിവിധ തരം വ്യത്യസ്ഥ മസാലകൾ ഇവിടെ ലഭ്യമാണ്.

പ്രത്യേകിച്ച് റംസാൻ മാസം ആരംഭിക്കുന്ന വേളയിലും മറ്റും കേരളത്തിലെയും കർണ്ണാടകയുടെയും വിവിധയിടങ്ങളിൽ നിന്നും ജനങ്ങൾ വെറൈറ്റി ഉൽപന്നങ്ങൾ വാങ്ങിക്കാൻ ഇവിടെയെത്താറുണ്ടെന്ന് ഖദീജ ട്രഡേർസ് മാനേജിംഗ് അറിയിച്ചു.

Happy
Happy
100 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!