Read Time:1 Minute, 20 Second
11 വയസ്സുള്ള പെൺകുട്ടിയെ ലൈംഗീകമായി പീഡിപ്പിച്ച മംഗൽപാടി സ്വദേശിക്ക് ജീവപര്യന്തം ശിക്ഷ വിധിച്ചു പോക്സോ കോടതി
മംഗൽപാടി: 11 വയസ്സുള്ള പെൺകുട്ടിയെ ലൈംഗീകമായി പീഡിപ്പിച്ച മംഗൽപാടി സ്വദേശിക്ക് ജീവപര്യന്തം ശിക്ഷ വിധിച്ചു കാസറഗോഡ് പോക്സോ കോടതി.
ഉമേശ ആചാരിയുടെ മകൻ ഗംഗാധര അശോക ബന്തിയോട് (50)യാണ് 2018 ജൂണിൽ വീട്ടിൽ ആരുമില്ലാത്ത സമയത്ത് കൂട്ടികൊണ്ടു പോയി പീഡിപ്പിച്ചത്. കാസർഗോഡ് പോക്സോ കോടതി ജഡ്ജി ഏ വി ഉണ്ണികൃഷ്ണനാണ് ജീവപര്യന്തം കഠിന തടവിനും ,ഒരു ലക്ഷം രൂപ പിഴയും വിധിച്ചത്.
പിഴയടച്ചില്ലെങ്കിൽ ഒരു വർഷം കൂടി അധിക തടവും അനുഭവിക്കണം.
പ്രോസിക്യൂഷന് വേണ്ടി അഡ്വ: പ്രകാശ് അമ്മണ്ണായ ഹാജരായി .കുമ്പള പോലീസ് രജിസ്റ്റർ ചെയ്ത കേസിൽ അന്വേഷണം നടത്തി കുറ്റപത്രം സമർപ്പിച്ചത് അന്നത്തെ കുമ്പള ഇൻസ്പെക്ടർ ആയിരുന്ന കെ.പ്രേംസദനാണ്.