Read Time:46 Second
www.haqnews.in
ഉപ്പള സ്വദേശി ജോലിക്കിടെ കപ്പലിൽ വെച്ച് മരണപ്പെട്ടു
ഉപ്പള: ഉപ്പള കസായി ഗല്ലിയിൽ താമസക്കാരനായ അബ്ദുൽ ഗനിയുടെ മകൻ വസീം (35) എന്ന യുവാവ് കപ്പൽ ജോലിക്കിടെ മരണപ്പെട്ടു.
കെനിയയിലെ മംബാസയിലാണ് മരണപ്പെട്ടത്. ഹൃദയാഘാതമാണ് മരണ കാരണം.
അടുത്ത മാസം നാട്ടിൽ വരാനുള്ള തയാറെടുപ്പിനിടെ മരണം തട്ടിയെടുത്ത വിവരം വിശ്വസിക്കാനാകാതെ അറിഞ്ഞ വീട്ടുകാരും സുഹൃത്തുക്കളും വിശമത്തിലാണ്.
ഭാര്യയും മൂന്ന് വയസ്സായ കുട്ടിയുമുണ്ട്.