ബന്തിയോട്: കായിക രംഗത്ത് എന്നും തിളങ്ങി നിൽക്കുന്ന ബന്തിയോട് അട്ക്കയിൽ ആധുനിക രീതിയിലുള്ള ‘ഫുട്ബോൾ ടർഫ്’ ഒരുങ്ങി.
മംഗൽപാടിയിലെ കായിക മേഘലയെ എന്നും ആവേശത്തോടെ നെഞ്ചിലേറ്റിയ അട്ക്കം പ്രദേശത്തെ പുതിയ ടർഫ് കായിക പ്രേമികൾക്ക് പുത്തനുണർവ് നൽകുമെന്നുറപ്പാണ്.

ഫുട്ബോൾ ടർഫ് കുമ്പോൾ സയ്യിദ് മുഹമ്മദ് ഷമീം തങ്ങൾ ഉദ്ഘാടനം ചെയ്തു.
ആദ്യ ഷൂട്ടൗട്ട് കാസറഗോഡ് ജില്ലാ പഞ്ചായത്ത് അംഗം ഗോൾഡൻ റഹ്മാൻ നിർവ്വഹിച്ചു.
കായിക രംഗത്ത് പുതിയ ആശയങ്ങൾക്ക് വേണ്ടി ടർഫൊരുക്കിയത് അട്ക്കം സ്വദേശി മൊയ്തീൻ അബുദുൽ റഹ്മാനാണ്.
യുവജന ക്ഷേമ കോ-ഓഡിനേറ്റർ മഷ്ക്കൂർ ഉപ്പളയാണ്.

മികച്ച ക്വാളിറ്റി ഗ്രാസ്സുകളുള്ള ടർഫും,ഹൈഗ്രേഡ് ലൈറ്റുകളോടെയുള്ള ഫ്ലഡ്ലൈറ്റുമാണ് ഇവിടെ സ്ഥാപിച്ചിട്ടുള്ളത്.
വിവിധ ഫീസുകളോടെ കളികൾക്കായി ടർഫ് വിട്ടു നൽകുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു.



