ആര്‍ എസ് എസ് സംഘടനയുടെ പരിപാടി പൊലീസ് സ്റ്റേഷനില്‍; സി.ഐ ക്കെതിരെ മുഖ്യമന്ത്രിക്ക് പരാതി നൽകി

ആര്‍ എസ് എസ് സംഘടനയുടെ പരിപാടി പൊലീസ് സ്റ്റേഷനില്‍; സി.ഐ ക്കെതിരെ മുഖ്യമന്ത്രിക്ക് പരാതി നൽകി

1 0
Read Time:58 Second

ആര്‍ എസ് എസ് സംഘടനയുടെ പരിപാടി പൊലീസ് സ്റ്റേഷനില്‍ സംഘടിപ്പിച്ച സംഭവത്തില്‍ സി ഐക്കെതിരെ മുഖ്യമന്ത്രിക്ക് പരാതി. മൂവാറ്റുപുഴ കലൂര്‍ക്കാട് പൊലീസ് സ്റ്റേഷനിലെ സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ സുരേന്ദ്രനെതിരെയാണ് പരാതി.
ആര്‍ എസ് എസ് സംഘടനയായ സേവാഭാരതിയുടെ പുസ്തക വിതരണമാണ് കലൂര്‍ക്കാട് പൊലീസ് സ്റ്റേഷനില്‍ നടത്തിയത്. സി ഐക്കൊപ്പം ആര്‍ എസ് എസ് നേതാക്കളും ചടങ്ങില്‍ പങ്കെടുത്തിരുന്നു. ചിത്രങ്ങള്‍ സഹിതമാണ് ഡി വൈ എഫ് ഐ ബ്ലോക്ക് കമ്മറ്റി മുഖ്യമന്ത്രിക്ക് പരാതി നല്‍കിയത്. കുറ്റക്കാര്‍ക്കെതിരെ വകുപ്പുതല നടപടി സ്വീകരിക്കണമെന്നാണ് പരാതിയിലെ ആവശ്യം.

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
50 %
Surprise
Surprise
50 %

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!