Read Time:1 Minute, 17 Second
കോട്ടയം: വീട്ടില്‍ മാസ്ക്ക് ധരിക്കാതെ ഉമ്മറത്തിരുന്ന ആളിനെ വിളിച്ചിറക്കി പിഴ ചുമത്തി പോലീസ്. വിരമിച്ച ബിഎസ്‌എന്‍എല്‍ ജീവനക്കാരനായ കണിയാംപറമ്ബില്‍ കെ.കെ.ബാലചന്ദ്രനെതിരെയാണ് പോലീസ് പിഴ ചുമത്തിയത്. സഹോദരന്റെ വീട്ടില്‍ മാസ്ക് ധരിചില്ലെന്ന കാരണം കാണിച്ചാണ് പോലീസിന്റെ ഈ നടപടി.
പോലീസും റവന്യു ഉദ്യോഗസ്ഥരും ഉള്‍പ്പെടുന്ന സംഘം റോഡരികിലെ വീട്ടില്‍നിന്നു ബാലചന്ദ്രനെ വിളിച്ചിറക്കി പിഴ അടക്കാന്‍ ആവശ്യപ്പെടുകയായിരുന്നു. പിഴ അടക്കാന്‍ തയ്യാറാക്കാത്തിനെ തുടര്‍ന്ന് പോലീസ് സ്റ്റേഷനില്‍ എത്താന്‍ ആവശ്യപ്പെട്ടു. പിന്നീട് സ്റ്റേഷനില്‍ എത്തി പിഴയടക്കാന്‍ പറഞ്ഞെങ്കിലും തുക അടച്ചില്ല. പ്രദേശത്തെ മറ്റ് പല ആളുക്കള്‍കും ഇതെ അനുഭവം ഉണ്ടായിട്ടുണ്ടെന്നും പറഞ്ഞ ബാലചന്ദ്രന്‍ നിയമനടപടികള്‍ സ്വീകരിക്കാന്‍ ഒരുങ്ങുകയാണ്.