സി എ എ നടപ്പാക്കും മുമ്പ് നിങ്ങൾക്ക് അധികാരത്തിൽ നിന്ന് പുറത്തേക്കുള്ള വഴി കാണിച്ച് തരും ; ജെ പി നന്ദയോട്  മഹുവ മോയ്ത്ര

സി എ എ നടപ്പാക്കും മുമ്പ് നിങ്ങൾക്ക് അധികാരത്തിൽ നിന്ന് പുറത്തേക്കുള്ള വഴി കാണിച്ച് തരും ; ജെ പി നന്ദയോട് മഹുവ മോയ്ത്ര

0 0
Read Time:2 Minute, 45 Second

കൊല്‍ക്കത്ത: സി.എ.എ നടപ്പാക്കും മുമ്ബ്​ നിങ്ങള്‍ക്ക്​ അധികാരത്തില്‍ നിന്ന്​ പുറത്തേക്കുള്ള വഴി കാണിച്ചുതരാമെന്ന്​ ജെ.പി നന്ദയോട്​ തൃണമൂല്‍ എം.പി മഹുവ മോയ്​ത്ര. പൗരത്വ ഭേദഗതി നിയമം ഉടന്‍ നടപ്പാക്കുമെന്ന​ ബി.ജെ.പി ദേശീയ പ്രസിഡന്‍റ്​ ജെ.പി നന്ദയുടെ പ്രസ്​താവനയോട്​ പ്രതികരിക്കുകയായിരുന്നു അവര്‍. ട്വിറ്ററിലാണ്​ മഹുവ മോയ്​ത്ര ഇങ്ങിനെ കുറിച്ചത്​. ബി.ജെ.പിയേയും ജെ.പി നന്ദയേയും പരാമര്‍ശിച്ചുകൊണ്ടായിരുന്നു അവരുടെ ട്വീറ്റ്​. ‘നന്ദ പറയുന്നു സി.എ.എ നടപ്പാക്കുമെന്ന്​. ഞങ്ങളുടെ രേഖകള്‍ നിങ്ങളെ കാണിക്കുന്നതിനു മുമ്ബ്​ നിങ്ങള്‍ക്ക്​ പുറത്തേക്കുള്ള വാതില്‍ ഞങ്ങള്‍ കാണിച്ചുതന്നിരിക്കും’-അവര്‍ ട്വിറ്ററില്‍ കുറിച്ചു.
കഴിഞ്ഞ ദിവസം പശ്ചിമ ബംഗാളിലെ സിലിഗുരിയിലെ റാലിയില്‍ സംസാരിക്കവേയാണ്​ ബി.ജെ.പി അധ്യക്ഷ​ന്‍ സി.എ.എയെപറ്റി അഭി​പ്രായ പ്രകടനം നടത്തിയത്​. സി.എ.എ നടപ്പാക്കുന്നത്​ വൈകിയത്​ കോവിഡായതിനാലാണെന്നും നന്ദ പറഞ്ഞിരുന്നു. പാര്‍ട്ടി സി.എ.എ നടപ്പാക്കാന്‍ പ്രതിജ്ഞാബദ്ധരാണെന്നും എല്ലാവര്‍ക്കും അതി​െന്‍റ ഗുണം ലഭിക്കുമെന്നും നന്ദ പറഞ്ഞു. 2021ല്‍ നടക്കാനിരിക്കുന്ന തെര​ഞ്ഞെടുപ്പിന്​ മുന്നോടിയായി സംഘടനാകാര്യങ്ങള്‍ക്ക്​ മേല്‍നോട്ടം വഹിക്കാനാണ്​ നന്ദ ബംഗാളിലെത്തിയത്​. മമതയെപ്പോലെ വിഭജിച്ച്‌​ ഭരിക്കാനല്ല ബി.ജെ.പി ശ്രമിക്കുന്നതെന്നും എല്ലാവര്‍ക്കും വികസനമെത്തിക്കാനാണെന്നും നന്ദ പറഞ്ഞു.
2020 ജനുവരി 10നാണ്​ പൗരത്വ ഭേദഗതി നിയമം നിലവില്‍ വന്നതായി കേന്ദ്ര സര്‍ക്കാര്‍ വിജ്ഞാപനം ഇറക്കിയത്​. ബില്‍ പാര്‍ലമെന്‍റിലെത്തിയതിനുപിന്നാലെ രാജ്യ​ത്തുടനീളം ശക്തമായ പ്രതിഷേധം അലയടിച്ചിരുന്നു. ബി.ജെ.പിയുടെ കടുത്ത വിമര്‍ശകയായ മഹുവ മൊയ്​ത്രയുടെ പാര്‍ലമെന്‍റിലെ ആദ്യ പ്രസംഗം രാജ്യംമുഴുവന്‍ ശ്രദ്ധയാകര്‍ഷിച്ചിരുന്നു.

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!