മസ്‌കത്ത് ∙ അടുത്ത വര്‍ഷം ഏപ്രില്‍ മുതല്‍ ഒമാനില്‍ മൂല്യ വര്‍ധിത നികുതി (വാറ്റ്) പ്രാബല്യത്തില്‍ വരും. ഇത് സംബന്ധിച്ച് സുല്‍ത്താന്‍ ഹൈതം ബിന്‍ താരിക് രാജകീയ ഉത്തരവ് പുറപ്പെടുവിച്ചു. സാധനങ്ങള്‍ക്കും സേവനങ്ങള്‍ക്ക് അഞ്ച് ശതമാനം നികുതി ചുമത്തും.
വാറ്റ് നടപ്പിലാക്കാന്‍ 2016ല്‍ ജിസിസി രാഷ്ട്രങ്ങള്‍ തമ്മില്‍ ധാരണയിലെത്തിയതിന്റെ അടിസ്ഥാനത്തിലാണ് ഒമാനിലും വാറ്റ് പ്രഖ്യാപിച്ചിരിക്കുന്നത്. അടിസ്ഥാന ഭക്ഷ്യോത്പന്നങ്ങള്‍ ഉള്‍പ്പടെ ചില വിഭാഗങ്ങള്‍ക്ക് മൂല്യ വര്‍ധിത നികുതിയില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.
അടിസ്ഥാന ഭക്ഷ്യോത്പന്നങ്ങള്‍, മെഡിക്കല്‍ കെയര്‍ സേവനം. അനുബന്ധ സാധനങ്ങള്‍, വിദ്യാഭ്യാസ സേവനം, ധനകാര്യ സേവനങ്ങള്‍, താമസ ആവശ്യത്തിനായുള്ള സ്ഥലങ്ങളുടെ പുനര്‍ വില്‍പന, ഗതാഗത സേവനങ്ങള്‍, താമസ ആവശ്യത്തിനായി വസ്തുവക വാടകക്ക് നല്‍കല്‍. മരുന്നുകളുടെയും ഉത്പന്നങ്ങളുടെയും വില്‍പന, നിക്ഷേപാവശ്യത്തിനുള്ള സ്വര്‍ണം, വെള്ളി, പ്ലാറ്റിനം എന്നിവയുടെ വിതരണം, ഭിന്ന ശേഷിക്കാര്‍ക്കും ജീവകാരുണ്യ പ്രവര്‍ത്തനത്തിനുമായുള്ള സാധനങ്ങള്‍ തുടങ്ങിയവ മൂല്യ വര്‍ധിത നികുതിയില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.
ഒമാനില്‍ ഏപ്രില്‍ മുതല്‍ ‘വാറ്റ്’; സാധനങ്ങള്‍ക്കും സേവനങ്ങള്‍ക്കും വില കൂടും
Read Time:1 Minute, 47 Second