വിദേശ ജോലിക്കാർക്ക്  കോവിഡ് ടെസ്റ്റ്‌ നിർബന്ധം: സൗകര്യമൊരുക്കി ‘ഡോക്ടർസ് ലാബ്’

വിദേശ ജോലിക്കാർക്ക് കോവിഡ് ടെസ്റ്റ്‌ നിർബന്ധം: സൗകര്യമൊരുക്കി ‘ഡോക്ടർസ് ലാബ്’

1 0
Read Time:2 Minute, 8 Second

ഉപ്പള: വിദേശത്ത് ജോലി ചെയ്യുന്ന യാത്രികർക്ക് കോവിഡ് ടെസ്റ്റ്‌ നിർബന്ധമായ സാഹചര്യത്തിൽ ഡൽഹിയിലെ ഐ സി എം ആർ അംഗീകാരമുള്ള സെന്ററുകളിൽ നിന്ന് മാത്രമേ ടെസ്റ്റ്‌ ചെയ്യാൻ പാടുള്ളൂ എന്ന കേന്ദ്ര സർക്കാരിന്റെ കർശന നിർദേശം മാനിച്ച്‌ ആർ സെൽ ഡയഗ്നോസ്റ്റിക്, അസ ഡയഗ്നോസ്റ്റിക് എന്നീ ലോകോത്തര നിലവാരമുള്ള ലാബുമായി സഹകരിച്ച്‌ ഡോക്ടർസ് ലാബ് നടത്തുന്ന കോവിഡ് പരിശോധനയ്ക്ക് തുടക്കമായി. ഉപ്പള, ബന്ദിയോട്, ഉദ്യാവരം, കാസറഗോഡ്, കാഞ്ഞങ്ങാട് എന്നീ സ്ഥലങ്ങളിൽ പ്രത്യേകം സജ്ജീകരിച്ച ലാബിൽ മൂക്ക്, തൊണ്ട എന്നിവിടങ്ങളിൽ നിന്നും സ്രവമെടുത്താണ് പരിശോധന. 24 മണിക്കൂറിനകം റിസൾട്ട് ലഭിക്കും. സർക്കാർ മാനദണ്ഡം പാലിച്ച്‌ ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ വേസ്റ്റ് മാനേജ്മെന്റ് സൂക്ഷ്മമായി കൈകാര്യം ചെയ്യുന്ന ജില്ലയിലെ ചുരുക്കം ചില ലാബുകൾക്ക് മാത്രമാണ് കോവിഡ് പരിശോധന നടത്താനുള്ള അനുമതി കിട്ടിയിരിക്കുന്നത്.ഡോക്ടർസ് ലാബിന്റെ പ്രത്യേക പരിശീലനം നേടിയ പതിനഞ്ചു സ്റ്റാഫുകൾ പി പി കിറ്റ് ധരിച്ചു ഇതിനായി രംഗത്തുണ്ട്. അസൗകര്യമുള്ളവർക്ക് വീട്ടിൽ വന്നും, ഞങ്ങളുടെ പ്രത്യേക സെന്ററുകളിലും ടെസ്റ്റ്‌ നടത്താമെന്ന് ചെയർമാൻ മെഹമൂദ് കൈകമ്പ,
മാനേജിങ് ഡയറക്ടർ ഇർഫാന ഇഖ്ബാൽ അറിയിച്ചു.
അപ്പോയ്ന്റ്മെന്റ് സംബന്ധിച്ച വിവരങ്ങൾക്ക് ബന്ധപ്പെടുക.
മൊബൈൽ:
9400060224 /23
9037423505

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!