മുംബൈ: ജനപ്രിയ ജ്വല്ലറി ബ്രാന്‍ഡായ തനിഷ്‌ക് ബഹിഷ്‌കരിക്കണമെന്ന് ആഹ്വാനം ചെയ്ത് ട്വിറ്ററില്‍ മുറവിളി. ബ്രാന്‍ഡിന് വേണ്ടി ചെയ്ത ഒരു പരസ്യമാണ് ട്വിറ്ററിലെ തീവ്രഹിന്ദു ഉപഭോക്താക്കളെ ചൊടിപ്പിച്ചത്. ഹിന്ദു-മുസ്‌ലിം ദമ്പതികളുടെ കഥയാണ് പരസ്യത്തിലുള്ളത്.മുസ്‌ലിം കുടുംബത്തിലേക്ക് വിവാഹം ചെയ്തയച്ച ഹിന്ദു പെണ്‍കുട്ടിയുടെ കഥയാണ് പരസ്യത്തില്‍. യുവതി ഗര്‍ഭിയായ നേരത്ത് ഇവര്‍ക്ക് ആചാര പ്രകാരം കാണിക്കയും സമ്മാനവും ഒരുക്കുന്നതാണ് പരസ്യചിത്രത്തിലെ ഇതിവൃത്തം.
ഇതിനു പിന്നാലെയാണ് തനിഷ്‌ക് ബഹിഷ്‌കരിക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹാഷ് ടാഗ് ട്വിറ്ററില്‍ പ്രത്യക്ഷപ്പെട്ടത്. ഹാഷ് ടാഗ് തിങ്കളാഴ്ച ട്വിറ്ററില്‍ ട്രന്‍ഡിങാണ്.
പരസ്യം ലവ് ജിഹാദിനെ പ്രോത്സാഹിപ്പിക്കുന്നു എന്ന് ഒരുവിഭാഗം ആരോപിക്കുന്നു. ടാറ്റയുടെ ഒരു ഉത്പന്നം പോലും ഇനി മുതല്‍ വാങ്ങില്ല എന്നാണ് ഒരാള്‍ പ്രതികരിച്ചത്. പരസ്യത്തിലൂടെ ഗൂഢാലോചന കാണിക്കുന്നത് നിര്‍ത്തൂ എന്നായിരുന്നു ഒരാളുടെ പ്രതികരണം. അതേസമയം, ഇതില്‍ എന്താണ് തെറ്റ് എന്നും ചിലര്‍ ചോദിക്കുന്നു.
ഹിന്ദുയുവതിക്ക് വരന്‍ മുസ്‌ലിം, ലവ് ജിഹാദെന്ന് ആരോപണം; തനിഷ്‌ക് പരസ്യം നിരോധിക്കണമെന്ന് മുറവിളി
Read Time:1 Minute, 40 Second