0
0
Read Time:1 Minute, 5 Second
www.haqnews.in
കാസർകോട്: യു.പി ഹത്റാസിൽ ദലിത് യുവതി പീഡനത്തിരയായി കൊല്ലപ്പെട്ട സംഭവത്തോടെ ബിജെപി യും സംഘ് പരിവാറും രാജ്യത്തെ അടിസ്ഥാന വിഭാഗമായ ദലിത് പിന്നോക്ക വിഭാഗങ്ങളെ ശത്രുക്കളായാണ് കാണുന്നതെന്ന് ഒരിക്കൽ കൂടി വ്യക്തമായതായി ഇന്ത്യൻ യൂണിയൻ ദലിത് ലീഗ് കാസർകോട് ജില്ലാ പ്രസിഡണ്ട് കെ എൽ പുണ്ടരീകാക്ഷ പ്രസ്താവിച്ചു.
ഇരയോടൊപ്പം നിൽക്കേണ്ട യു.പി സർക്കാർ പ്രതികളെ സംരക്ഷിച്ച് തങ്ങൾ വേട്ടക്കാർക്കൊപ്പമാണെന്ന് തെളിയിച്ച് കൊണ്ടിരിക്കുന്നു. രാജ്യത്തിന് അപമാനമായ ഈ സംഭവത്തിലെ മുഴുവൻ പ്രതികളേയും നിയമത്തിന് മുന്നിൽ കൊണ്ട് വന്നു കടുത്ത ശിക്ഷ നൽകണമെന്നും അദ്ധേഹം കൂട്ടിച്ചേർത്തു.