ദുബൈ: മഞ്ചേശ്വരം നിയമസഭാ മണ്ഡലം മുൻ എം എൽ എയും മുസ്ലിം ലീഗ് ദേശീയ എക്സിക്യൂട്ടീവ് അംഗവുമായിരുന്ന പി ബി അബ്ദുൽ റസാഖ് അവർകളുടെ രണ്ടാം ചരമവാർഷികത്തോടനുബന്ധിച്ച് അനുസ്മരണ സംഗമവും സാഹിത്യ മത്സരങ്ങളും സംഘടിപ്പിക്കാൻ ദുബൈ കെ എം സി സി മഞ്ചേശ്വരം മണ്ഡലം കമ്മിറ്റി യോഗം തീരുമാനിച്ചു. ഒക്ടോബർ 23ന് വെള്ളിയാഴ്ച്ച സൂം ആപ്പ് വഴിയായിരിക്കും അനുസ്മരണം.
അനുസ്മരണ സംഗമത്തോടനുബന്ധിച്ച് ഗാന രചനാ മത്സരവും ലേഖന മത്സരവും സംഘടിപ്പിക്കാനും യോഗം തീരുമാനിച്ചു.
യോഗത്തിൽ പ്രസിഡന്റ് അയ്യൂബ് ഉറുമി അധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറി അഡ്വ. ഇബ്രാഹിം ഖലീൽ ഉത്ഘാടനം ചെയ്തു. മഹ്മൂദ് ഹാജി പൈവളികെ, അഷ്‌റഫ് പാവൂർ, ഇബ്രാഹിം ബേരികെ, മൻസൂർ മർത്യ, സുബൈർ കുബണൂർ, അഷ്‌റഫ് ബായാർ, സലാം പടലടുക്ക, അലി സാഗ്, മുനീർ ബേരിക, യൂസുഫ് ഷേണി, ആസിഫ് ഹൊസങ്കടി, അമാൻ തലേക്കള എന്നിവർ പ്രസംഗിച്ചു. ഡോ. ഇസ്മായിൽ മൊഗ്രാൽ സ്വാഗതവും സൈഫുദ്ദീൻ മൊഗ്രാൽ നന്ദിയും പറഞ്ഞു.