Read Time:1 Minute, 20 Second
അബുദാബി: കൊവിഡ് പടര്‍ന്നുപിടിക്കുന്ന സാഹചര്യത്തില്‍ യാത്രക്കാര്‍ക്ക് വാഗ്ദ്ധാനവുമായി എമിറേറ്റ്സ് എയര്‍ലൈന്‍സ്. യാത്രയ്ക്കിടെ ഏതെങ്കിലും സാഹചര്യത്തില്‍ വൈറസ് ബാധയുണ്ടായാല്‍ ആ വ്യക്തിക്ക് 1,30,49,000 രൂപ മെഡിക്കല്‍ ചിലവിനത്തില്‍ ഇന്‍ഷുറന്‍സായി നല്‍കുമെന്ന് അധികൃതര്‍ അറിയിച്ചു.
യാത്ര ചെയ്യുന്ന അന്ന് തൊട്ട് മുപ്പത്തിയൊന്ന് ദിവസത്തേക്കാണ് ഇതിന് സാധുതയുണ്ടാകുക. 2020 ഒക്ടോബര്‍ 31വരെ ബുക്ക് ചെയ്യുന്നവര്‍ക്കാണ് ആനുകൂല്യം ലഭിക്കുക. അതോടൊപ്പം രോഗബാധിതന്റെ പതിനാല് ദിവസത്തെ ക്വാറന്റീന്‍ ചിലവും എമിറേറ്റ്സ് വഹിക്കും. പ്രതിദിനം നൂറ് യൂറോവച്ച്(ഏകദേശം 8600രൂപ) നല്‍കും.അന്താരാഷ്ട്രതലത്തിലുള്ള സര്‍വീസുകള്‍ പുനരാരംഭിച്ചിരിക്കുന്നതിന്റെ ഭാഗമായി യാത്ര പ്രോത്സാഹിപ്പിക്കാനുള്ള നടപടിയുടെ ഭാഗമായാണ് തീരുമാനം.