രണ്ട് കെട്ടിയില്ലെങ്കിൽ ജയിലിൽ കിടക്കേണ്ടി വരും;ഈ നിയമം ഏത് രാജ്യത്താണെന്നറിയോ?

രണ്ട് കെട്ടിയില്ലെങ്കിൽ ജയിലിൽ കിടക്കേണ്ടി വരും;ഈ നിയമം ഏത് രാജ്യത്താണെന്നറിയോ?

2 0
Read Time:2 Minute, 26 Second

രാജ്യത്തെ ഓരോ പുരുഷന്മാരും ഒന്നില്‍ കൂടുതല്‍ വിവാഹം കഴിക്കണം അല്ലെങ്കില്‍ ജയിലില്‍ കിടക്കേണ്ടിവരും. ഇത്ര മനോഹരമായ ആചാരം എവിടെയെന്നറിയാമോ? ആഫ്രിക്കന്‍ രാജ്യമായ എറിത്രിയയിലാണിത്. മുന്‍പ് എത്യോപ്യയുമായി 1998-2000 കാലഘട്ടത്തില്‍ നടന്ന യുദ്ധത്തില്‍ രാജ്യത്തെ 1,50,000ലധികം സൈനികര്‍ മരിച്ചുവെന്നാണ് കണക്കാക്കുന്നത്. ഇതോടെ ആണുങ്ങളുടെ എണ്ണം രാജ്യത്ത് കുത്തനെ കുറഞ്ഞു. അക്കാലത്ത് എറിത്രിയയില്‍ 40 ലക്ഷം പേര്‍ മാത്രമാണുണ്ടായിരുന്നത്.
പ്രസിഡന്റ് ഇസെയ്‌സ് അഫ്‌വെര്‍ക്കിയുടെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ തുടര്‍ന്ന് ഇങ്ങനെ ഉത്തരവിറക്കി. ബഹുഭാര്യാത്വം കുറ്റകൃത്യമായി പലരാജ്യങ്ങളും കണക്കാക്കുമ്ബോഴും അതില്‍ നിന്ന് വേറിട്ട് ചിന്തിക്കുകയാണ് എറിത്രിയ.രാജ്യത്തെ എല്ലാ പുരുഷന്മാര്‍ക്കും കുറഞ്ഞത് രണ്ടു ഭാര്യമാരെങ്കിലും ഉണ്ടാവണമെന്ന് ഉത്തരവില്‍ പറയുന്നു.

ഉത്തരവിനെ എതിര്‍ക്കുന്നയാള്‍ പുരുഷനായാലും സ്ത്രീയായാലും അവര്‍ക്ക് ജീവപര്യന്തം തടവാണ് നിയമം അനുശാസിക്കുന്നത്.
ബഹുഭാര്യാത്വം അനുവദിക്കുന്ന ദൈവത്തിന്റെ നിയമം അനുസരിച്ചാണ് പുതിയ നിയമം തയ്യാറാക്കിയിരിക്കുന്നതെന്നാണ് സര്‍ക്കാര്‍ ഭാഷ്യം. രണ്ടാമതൊരു സ്ത്രീയെ വിവാഹം കഴിക്കാന്‍ മടിക്കുന്ന പുരുഷനെ കാത്തിരിക്കുന്നത് ജീവപര്യന്തം തടവും ജയിലിലെ കഠിനമായ ജോലികളുമാണ്. വീണ്ടുമൊരു കല്യാണം കഴിക്കുന്നതില്‍ നിന്ന് ഭര്‍ത്താവിനെ തടയുന്ന സ്ത്രീകള്‍ക്കും ഇതേ ശിക്ഷ ലഭിക്കും. ചെങ്കടലിന്റെ ഗ്രീക്ക് നാമത്തില്‍ നിന്നാണ് ഈ രാജ്യത്തിന് എറിത്രിയ എന്ന പേരു കിട്ടിയത്. അസ്മാറയാണ് തലസ്ഥാനം.

Happy
Happy
100 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!