ഉപ്പള സെക്ഷനിൽ വൈദ്യുതി മുടക്കം പതിവാകുന്നു; പരിഹാരം കാണാതെ അധികൃതർ

ഉപ്പള സെക്ഷനിൽ വൈദ്യുതി മുടക്കം പതിവാകുന്നു; പരിഹാരം കാണാതെ അധികൃതർ

0 0
Read Time:2 Minute, 16 Second

ഉപ്പള സെക്ഷനിൽ വൈദ്യുതി മുടക്കം പതിവാകുന്നു; പരിഹാരം കാണാതെ അധികൃതർ

ഉപ്പള സെക്ഷനിൽ വൈദ്യുതി മുടക്കം പതിവാകുന്നു; പരിഹാരം കാണാതെ അധികൃതർ

ഉപ്പള: കടുത്ത വേനൽ ചൂടിലും നിരന്തരമായി വൈത്യുതി മുടക്കം മൂലം ജനങ്ങൾ പൊറുതിമുട്ടുന്നു.
മഞ്ചേശ്വരം താലൂക്കിലെ ഉപ്പള സെക്ഷൻ ഓഫീസ് പരിധിയിലാണ് ഈ പതിവ് ശൈലി തുടരുന്നത്.
ഈ കടുത്ത വേനൽചൂടിലും വൈദ്യുതി മുടങ്ങുന്നതും,അധികൃതരുടെ മൗനവും ജനങ്ങളെ വളരെയധികം ബുദ്ദിമുട്ടിലാക്കുന്നു.
ഓഫീസിൽ ഫോൺ വിളിച്ചാൽ കോൾ ലഭിക്കാത്തതും,ചില സമയങ്ങളിൽ ഫോണെടുക്കാതിരിക്കുന്നതും ഇവിടെ പതിവാണ്.
കടുത്ത വേനൽ ആരംഭിക്കുന്നതിന് മുമ്പ് ലൈനിൽ തട്ടി നിൽക്കുന്ന മരക്കൊമ്പ് മുറിച്ച് മാറ്റാതെ ചൂട് കടുത്ത ചൂട് സമയത്ത് ഇതൊക്കെ ചെയ്യുന്നതും പതിവായി വൈദ്യുതി മുടങ്ങാൻ കാരണമാകുന്നു. ഉപ്പള സെക്ഷൻ കേരള കർണ്ണാടക അതിർത്തി പ്രദേശമായതിനാൽ കർണ്ണാടകയിലോ കേരളത്തിലോ വൈദ്യുതി പ്രതിസന്ധി ഉണ്ടായാൽ ഇവിടത്തുകാർ ബുദ്ദിമുട്ട് അനുഭവിക്കേണ്ട അവസ്ഥയാണെന്നാണ് നാട്ടുകാർ പറയുന്നത്.
കൂടാതെ പരിധിയിൽ കൂടുതൽ കൺസ്യൂമർ ഈ സെക്ഷനിൽ ഉള്ളതും ,ജീവനക്കാരുടെ കുറവും പ്രശ്ന പരിഹാരം വൈകാൻ കാരണമാകുന്നു.ഉപ്പള സെക്ഷൻ രണ്ടായി വിഭജിക്കണമെന്നും, ശാശ്വത പരിഹാരം കാണണമെന്നും ആവശ്യപ്പെട്ട് നിരവധി തവണ ചില സാമൂഹ്യ പ്രവർത്തകർ ബന്ധപ്പെട്ടവർക്ക് പരാതിയും നിവേദനവും നൽകിയെങ്കിലും ഇത് വരെ അധികൃതർ മൗനം പാലിക്കുകയാണ്.

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!