തുളുനാടിന്റെ സമഗ്രവികസനത്തിന് പ്രത്യേക പാക്കേജ് അനിവാര്യമാണ് ; ഡോ. കെ.കെ.എൻ. കുറുപ്പ്

തുളുനാടിന്റെ സമഗ്രവികസനത്തിന് പ്രത്യേക പാക്കേജ് അനിവാര്യമാണ് ; ഡോ. കെ.കെ.എൻ. കുറുപ്പ്

0 0
Read Time:6 Minute, 24 Second

തുളുനാടിന്റെ സമഗ്രവികസനത്തിന് പ്രത്യേക പാക്കേജ് അനിവാര്യമാണ് ; ഡോ. കെ.കെ.എൻ. കുറുപ്പ്

കാസറഗോഡ്: ജില്ലയിലെ മഞ്ചേശ്വരം, കാസറഗോഡ് എന്നീ ബ്ലോക്ക് പഞ്ചായത്തുകളുടെ പരിധിയിയിലുൾപ്പെടുന്ന തുളുനാട് പ്രദേശങ്ങളുടെ ചരിത്ര-സാമൂഹിക-വിദ്യാഭ്യാസസാഹചര്യങ്ങളെ അടിസ്ഥാനമാക്കി സമഗ്രവികസനത്തിനായി പ്രത്യേക സർക്കാർ പാക്കേജ് അനിവാര്യമാണെന്ന് പ്രമുഖ ചരിത്രകാരനും കാലിക്കറ്റ് സർവകലാശാലാ മുൻ വൈസ് ചാൻസലറും തൃപ്പൂണിത്തുറ
സെൻ്റർ ഫോർ ഹെറിറ്റേജ് സ്റ്റഡീസ് മുൻ ഡയറക്ടറുമായ ഡോ. കെ.കെ.എൻ. കുറുപ്പ് അഭിപ്രായപ്പെട്ടു.

ചന്ദ്രഗിരിപ്പുഴ മുതൽ കർണാടകയുടെ അതിർത്തിപ്രദേശങ്ങൾ വരെ വ്യാപിച്ചുകിടക്കുന്ന 32 ഗ്രാമങ്ങൾ ഉൾപ്പെടുന്ന തുളുനാട്, ചരിത്രപരമായി വിജയനഗര സാമ്രാജ്യകാലത്തേക്കു വരെ എത്തിച്ചേരുന്ന സവിശേഷതകളുള്ള പ്രദേശമാണ്. വിവിധ ജനവിഭാഗങ്ങളുടെ കുടിയേറ്റങ്ങൾ ഈ പ്രദേശത്തെ സങ്കരസംസ്കാരത്തിന്റെ ഒരു കേന്ദ്രമാക്കി മാറ്റിയിട്ടുണ്ട്.

‘സപ്തഭാഷാ സംഗമഭൂമി’ എന്നറിയപ്പെടുന്ന തുളുനാട്ടിൽ പതിനാലോളം വീട്ടുഭാഷകൾ ഇന്നും സജീവമായി നിലനിൽക്കുന്നത് ഈ പ്രദേശത്തിന്റെ സാംസ്കാരികവൈവിധ്യത്തെ സൂചിപ്പിക്കുന്നു. എന്നാൽ വിദ്യാഭ്യാസം, അടിസ്ഥാനസൗകര്യങ്ങൾ, സാങ്കേതികപുരോഗതി തുടങ്ങിയ മേഖലകളിൽ പ്രദേശം ഇപ്പോഴും ഇന്ത്യയിലെ ഏറ്റവും പിന്നോക്കം നിൽക്കുന്ന പ്രദേശങ്ങളിലൊന്നായി തുടരുന്ന സാഹചര്യമാണുള്ളത്.

ഈ പശ്ചാത്തലത്തിൽ, തുളുനാടിന്റെ നിലവിലെ സാമൂഹിക-സാംസ്കാരിക-വിദ്യാഭ്യാസ അവസ്ഥകളെക്കുറിച്ച് സമഗ്രപഠനം നടത്തി ഒരു വികസനരേഖ തയ്യാറാക്കുന്നതിനായി ഡോ. കെ.കെ.എൻ. കുറുപ്പിൻ്റെ നേതൃത്വത്തിലുള്ള ഗവേഷകസംഘം പ്രവർത്തനമാരംഭിച്ചിട്ടുണ്ട്.
ഈ ഗ്രാമങ്ങളുടെ ചരിത്രപoനവും അവിടങ്ങളിലെ സാംസ്കാരിക-പൈതൃകപoനവും ഇതോടൊപ്പം നടത്താൻ ഉദ്ദേശിക്കുന്നുണ്ട്.

വയനാട്ടിൽ ഒരു ട്രൈബൽ യൂണിവേഴ്സിറ്റി നിലവിൽ വരുമ്പോൾ അതിൻ്റെ ഒരു പoനകേന്ദ്രം മഞ്ചേശ്വരത്തെ ഗോവിന്ദ പൈ മെമ്മോറിയൽ ഗവ. കോളേജിനോടനുബന്ധിച്ച് ആരംഭിക്കുവാനും,
ദരിദ്രവിദ്യാർത്ഥിനികൾക്ക് പഠിച്ച് സ്വദേശത്തോ വിദേശത്തോ ജോലിനേടാനുതകുന്ന വിധത്തിലുള്ള
ഉന്നതനിലവാരമുള്ള
ഒരു നഴ്സിങ് യൂണിവേഴ്സിറ്റി ഇവിടെ ആരംഭിക്കുവാനും ആവശ്യമായ പ്രവർത്തനങ്ങൾ നടത്തേണ്ടതുണ്ട്.
ഗുണമേൻമയുള്ള മെഡിക്കൽ ഹെൽത്ത് കെയർ സാധ്യമാക്കി മംഗലാപുരത്തുള്ള ആശുപത്രികളിൽ നിന്ന് ഈ പ്രദേശത്തെ മോചിപ്പിക്കുവാനും ശ്രമങ്ങൾ ഉണ്ടാകേണ്ടതുണ്ട്.

പ്രദേശത്തിന്റെ വിദ്യാഭ്യാസപുരോഗതി, തൊഴിൽശക്തീകരണം, അടിസ്ഥാന സൗകര്യവികസനം എന്നിവ ഉറപ്പുവരുത്തുന്നതിനായി സർക്കാർ പ്രത്യേക ഇടപെടലുകളും പദ്ധതികളും നടപ്പിലാക്കണമെന്ന് ഡോ. കുറുപ്പ് ആവശ്യപ്പെട്ടു. തുളുനാടിന്റെ സമഗ്രപുരോഗതി ഉറപ്പാക്കാൻ പ്രാദേശികസമൂഹം, സർക്കാർ ഏജൻസികൾ, സന്നദ്ധസംഘടനകൾ എന്നിവയുടെ കൂട്ടായ പ്രവർത്തനം അനിവാര്യമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

കേരളത്തിലെ വിദ്യാഭ്യാസരംഗത്ത് ശ്രദ്ധേയമായ പ്രവർത്തനങ്ങൾ കാഴ്ച്ചവെക്കുന്ന സെന്റർ ഫോർ ഇൻഫർമേഷൻസ് ആൻഡ് ഗൈഡൻസ് ഇന്ത്യ(CIGI)യുടെ കാസറഗോഡ് ചാപ്റ്ററും മലബാർ എഡ്യൂക്കേഷൻ മൂവ്മെന്റും ഈ പഠനത്തിനും വികസനശ്രമങ്ങൾക്കും പിന്തുണ നൽകുന്നുണ്ട്.

ബന്ധപ്പെട്ട പoനഗവേഷണപ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നവരിൽ
മഞ്ചേശ്വരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് യു.കെ. സൈഫുള്ള തങ്ങൾ, CIGI ഡയറക്ടർ ഡോ. ഇസെഡ്.എ. അശ്റഫ്
തുടങ്ങിയരും ഉൾപ്പെടുന്നു.
ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റുമാർ, ജനപ്രതിനിധികൾ, വിദ്യാഭ്യാസ-സാമൂഹികപ്രവർത്തകർ തുടങ്ങിയവർ തങ്ങളുടെ അഭിപ്രായങ്ങളും നിർദേശങ്ങളും എഴുതിത്തയ്യാറാക്കി രണ്ടാഴ്ച്ചക്കകം മഞ്ചേശ്വരം ബ്ലോക്ക് പഞ്ചായത്ത് ഓഫീസിൽ എത്തിക്കേണ്ടതാണ്.
വൈകാതെ പുറത്തിറക്കുന്ന പoനറിപ്പോർട്ടിൽ,
പ്രധാനപ്പെട്ട അഭിപ്രായനിർദ്ദേശങ്ങൾ അവ സമർപ്പിച്ചവരുരുടെ പേരുവിവരസഹിതം ഉൾപ്പെടുത്തുന്നതാണ്.
2026 ജൂൺ ആദ്യവാരത്തിൽ വിളിച്ചുചേർക്കാനുദ്ദേശിക്കുന്ന പ്രത്യേക കൺവെൻഷനിൽ ബന്ധപ്പെട്ട തുടർപ്രവർത്തനങ്ങൾക്ക് അന്തിമരൂപം നൽകുന്നതായിരിക്കും.

U K സൈഫുള്ള തങ്ങൾ
( പ്രസിഡന്റ് മഞ്ചേശ്വരം ബ്ലോക്ക് പഞ്ചായത്ത്)

നിസ്സാർ പെർവാഡ് ( വൈസ് പ്രസിഡണ്ട് സിജി)
എം എ അസ്‌ലം മാസ്റ്റർ ( ഡിസ്ട്രിക് ഓർഡിനേറ്റർ CIGI ) തുടങ്ങിയവർ പത്രസമ്മേളനത്തിൽ പങ്കെടുത്തു.

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!