Read Time:1 Minute, 10 Second
“അപ്നാ ഗല്ലി” ക്രിക്കറ്റ് പ്രീമിയർ ലീഗ് ‘സീസൺ 5’നവംബർ 19ന്; ട്രോഫി അനാച്ഛാദനം ചെയ്തു
ദുബൈ: യു എ ഇ കാസറഗോട്ടുകാർക്കിടയിൽ പ്രശസ്തമായ അപ്നാ ഗല്ലി ക്രിക്കറ്റ് പ്രീമിയർ ലീഗിന്റെ അഞ്ചാം സീസൺ നവംബർ പത്തൊമ്പതിന് ഷാർജയിലെ സ്കൈലൈൻ യൂണിവേഴ്സിറ്റി ഗ്രൗണ്ടിൽ വെച്ച് നടക്കും. ദുബൈ ദേര സീ ലോർഡ് റെസ്റ്റോറന്റിൽ പൈവളികെ പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ സെഡ് എ കയ്യാർ, വ്യവസായി മുനീർ പാറ കുബണൂർ എന്നിവർ ചേർന്ന് ട്രോഫി അനാച്ഛാദനം ചെയ്തു. ചടങ്ങിൽ ഇബ്രാഹിം ബേരികെ, ജബ്ബാർ ബൈദല, അബ്ദുള്ള പച്ചമ്പള, ശാക്കിർ ബായാർ, ആഷിഖ് മിയ, മുഹമ്മദ് കളായി, ഉവൈസ് കൊക്കച്ചാൽ, ഷാഫി പഞ്ചം, റംഷീദ് കൊക്കച്ചാൽ, ഷഫീഖ് പഞ്ചം എന്നിവർ സംബന്ധിച്ചു.