ഒരുക്കങ്ങൾ പൂർത്തിയായി:എസ്.ജെ.എം.റെയ്ഞ്ച് മദ്റസ കലോത്സവം നാളെ സീതാംഗോളിയിൽ
കുമ്പള: സുന്നി ജംഇയത്തുൽ മുഅല്ലിമീൻ സംഘടിപ്പിക്കുന്ന മദ്റസ കലോത്സവം റെയിഞ്ച് തല കലോത്സവം ഞായറാഴ്ച രാവിലെ 9 മണി മുതൽ സീതാംഗോളിയിൽ നടക്കും.
രാവിലെ 9 മണിക്ക് സ്വാഗത സംഘം ചെയർമാൻ മൊയ്‌ദു ജി എസ് പതാക ഉയർത്തും.
സയ്യിദ് ആഹ്മദുൽ കബീർ ജമലുല്ലൈലി തങ്ങൾ കര പ്രാർത്ഥന നടത്തും
പുത്തിഗെ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സുബ്ബണ്ണ ആൾവ ഉദ്ഘാടനം ചെയ്യും. പ്രോഗ്രാം ചെയർമാൻ അഷ്‌റഫ് സഖാഫി എ.കെ.ജി ആദ്യക്ഷത വഹിക്കും
ജില്ലാ സെക്രട്ടറി ഇല്യാസ് മുസ്‌ലിയാർ കൊറ്റുമ്പ സന്ദേശ പ്രഭാഷണം നടത്തും.
തുടർന്ന് മൂന്ന് വേദികളിൽ അഞ്ച് വിഭാഗങ്ങളിൽ 20 മദ്രസകളിൽ നിന്ന് പ്രത്യേകം തിരഞ്ഞെടുത്ത മൂന്നൂറിൽ പരം വിദ്യാർത്ഥികൾ മത്സരിക്കും.
രാത്രി 8 മണിക്ക് നടക്കുന്ന സമാപന സംഗമം റെയ്ഞ്ച് പ്രസിഡന്റ് അബ്ദുൽ ലത്തീഫ് സഖാഫി മൊഗ്രാൽ ആദ്യക്ഷതയിൽ എസ് എസ് എഫ് സംസ്ഥാന ഫിനാൻസ് സെക്രട്ടറി സയ്യിദ് മുനീർ അൽ അഹ്ദൽ ഉദ്ഘാടനം ചെയ്യും.
മൂസ സഖാഫി കളത്തൂർ അനുമോദന പ്രസംഗം നടത്തും
ബി എസ് അബ്ദുള്ള കുഞ്ഞി ഫൈസി ട്രോഫി വിതരണവും ഹനീഫ് സഅദി മഞ്ഞംപാറ കലാപ്രതിഭ പട്ടവും ബഷീർ പുളിക്കൂർ സർട്ടിഫിക്കടിറ്റ് വിതരണവും നടത്തും.
അബ്ദുൽ റഹ്മാൻ അഹ്സനി മുഹിമ്മാത്ത്, ഉമർ സഖാഫി മുഹിമ്മാത്ത്, ഹനീഫ് സഅദി ക്കുമ്പോൽ, മൻഷാദ് അഹ്സനി, ഇബ്രാഹിം സഖാഫി കർണ്ണൂർ, സുലൈമാൻ കരിവെള്ളൂർ, അബ്ദുൽ ഖാദർ സഅദി ചുള്ളിക്കാനം, അബ്ദുൽ ഖാദർ സഖാഫി മൊഗ്രാൽ, അഷ്‌റഫ് സഖാഫി ഉളുവാർ പ്രസംഗിക്കും.
ഉമർ സഖാഫി കൊമ്പോഡ്, സ്വാദഖത്തുള്ള സുഹ്രി, അബൂബക്കർ സുഹ് രി, ബഷീർ സഅദി കട്ടത്തടുക്ക, സി.എച് സിദ്ദീഖ് ഹിമമി സഖാഫി, അലി അറഫ, ഇബ്‌റാഹിം സഅദി മളി, ഫാറൂഖ് സഖാഫി കര, സുബൈർ ബാഡൂർ, ഹാഫിള് മിഖ്ദാദ് ഹിമമി, മഹമൂദ് തൈര, അബ്ബാസ് സഖാഫി മണ്ടമാ, അബ്ദുള്ള സഖാഫി കൊടഗ്, സുലൈമാൻ സഖാഫി ദേശാങ്കുളം, അയ്യൂബ് ഇൻദാദി, ഇബ്‌റാഹിം പി, ഹാരിസ് സീതംഗോളി, അബ്ദുൽ റഹ്മാൻ സഖാഫി അംഭേരി, സംബന്ധിക്കും.
ഫൈസൽ സഖാഫി കര സ്വാഗതവും കെ.എം കളത്തൂർ നന്ദിയും പറയും.
പരിപാടിയുടെ ഭാഗമായി ശനി രാത്രി സംഘടിപ്പിക്കുന്ന മുഅല്ലിം ഫെസ്റ്റ് വിവിധ ഇനങ്ങളിൽ 60 ഉസ്താദ് മാർ മത്സരിക്കും.
പത്ര സമ്മേളനത്തിൽ
അബ്ദുൽ ലത്തീഫ് സഖാഫി മൊഗ്രാൽ
അഷ്‌റഫ് സഖാഫി ഉളുവാർ
അഷ്‌റഫ് സഖാഫി എ കെ ജി
ഫൈസൽ സഖാഫി കര
അബ്ദുൽ ഖാദർ സഅദി ചുള്ളിക്കാനം
സംബന്ധിച്ചു