Read Time:1 Minute, 9 Second
രക്ത പരിശോധന ക്യാമ്പും ലഹരി വിരുദ്ധ ബോധവൽക്കരണ ക്ലാസും നടത്തി
മഞ്ചേശ്വരം: മഞ്ചേശ്വരം ജനമൈത്രി പോലീസിന്റെ നേതൃത്വത്തിൽ അതിഥി തൊഴിലാളികൾക്ക് രക്ത പരിശോധന ക്യാമ്പും ലഹരി വിരുദ്ധ ബോധവൽക്കരണ ക്ലാസും നടത്തി.
കുഞ്ചത്തൂർ MAK PLYWOOD INDUSTRIES PVT LMTD ഇൽ വച്ച് നടന്ന പരിപാടി മഞ്ചേശ്വരം SHO ശ്രീ സന്തോഷ് കുമാർ ലഹരി വിരുദ്ധബോധവൽക്കരണ ക്ലാസ്സ് നൽകി പ്രോഗ്രാം ഉദ്ഘാടനം ചെയ്തു .
ICTC കൗൺസിലർ യോഗീഷ് ഷെട്ടി,PANTECH സുരക്ഷ PROJECT ORW പ്രകാശ് ക്രാസ്റ്റ എന്നിവർ ആരോഗ്യ ബാധവൽക്കരണ ക്ലാസ് നൽകുകയും രക്ത പരിശോധന നടത്തുകയും ചെയ്തു .ക്യാമ്പിൽ നൂറോളം തൊഴിലാളികളുടെ രക്തം പരിശോധിച്ചു.ജനമൈത്രി ബീറ്റ് ഓഫീസർ മധു കാരക്കടവത്ത്,അനൂപ് HR executive റമീസ് അബ്ദുല്ല, സഞ്ചയ് സിംഗ് എന്നിവർ സംസാരിച്ചു.