ഖത്തർ കെ.എം.സി.സി. മംഗൽപ്പാടി പഞ്ചായത്ത് പുതിയ കമ്മിറ്റി തെരഞ്ഞെടുത്തു
ദോഹ: ജീവകാരുണ്യത്തിന്റെ പ്രതീകമായ പ്രവാസി സംഘടനയുടെ കെ എം സി സി ഖത്തർ മംഗൽപാടി പഞ്ചായത്ത് കമ്മിറ്റിയുടെ പുതിയ കമ്മിറ്റി നിലവിൽ വന്നു. 2022-2025 മൂന്ന് വർഷത്തേക്കാണ് പുതിയ കമ്മിറ്റിയെ തെരഞ്ഞെടുത്തത്.
പ്രസിഡണ്ടായി ഫസൽ മളളങ്കൈയെയും , ജനറൽ സെക്രട്ടറിയായി ഇബ്രാഹിം സാബിക്കിനെയും,ട്രഷറർ ആയി മൂസ കജയെയും തെരഞ്ഞെടുത്തു.
ദോഹയിലെ ഉമ്മുഗുവൈലിനയിൽ നടന്ന യോഗത്തിൽ നാസർ ഗ്രീൻലാന്റ് അദ്യക്ഷത വഹിച്ചു.
കെഎംസിസി ഖത്തർ മഞ്ചേശ്വരം മണ്ഡലം പ്രസിഡണ്ട് റസാക്ക് കല്ലെട്ടി ഉദ്ഘാടനം നിർവഹിച്ചു. മണ്ഡലം സെക്രട്ടറി കെ.ബി മുഹമ്മദ് ബായാർ മുഖ്യ പ്രഭാഷണം നടത്തി.
പ്രിസൈഡിംഗ് ഓഫീസർ സിദ്ദീഖ് മഞ്ചേശ്വരത്തിന്റെ നേതൃത്വത്തിലായിരുന്നു പുതിയ കമ്മിറ്റിയെ തെരഞ്ഞെടുത്തത്.
‘സ്നേഹ സുരക്ഷ പദ്ധതി’യുടെ മുന്നോട്ടുള്ള പ്രയാണത്തിൽ എല്ലാവരും ഒറ്റക്കെട്ടായി പ്രവർത്തിക്കണമെന്ന് പുതിയ കമ്മിറ്റി ഭാരവാഹികൾ നിർദ്ദേശിച്ചു. മഹ്മൂദ് മുട്ടം ആശംസ അറിയിച്ചു.
വൈസ് പ്രസിഡണ്ടുമാരായി അബദുല്ല മള്ളങ്കൈ,ഇഖ്ബാൽ ബേക്കൂർ എന്നിവരെയും ജോയിന്റ് സെക്രട്ടറിമാരായി സാജിദ് ബന്തിയോട്,ഹാരിസ് കണ്ണാടിപ്പാറ എന്നിവരെയും തെരഞ്ഞെടുത്തു.
റഹീം ഗ്രീൻലാന്റ് സ്വാഗതവുഅം,ഹനീഫ് പച്ചമ്പള നന്ദിയും പറഞ്ഞു.