0
0
Read Time:54 Second
www.haqnews.in
മൈസൂരില്‍ ബൈക്കുകള്‍ കൂട്ടിയിടിച്ച് ഉപ്പള സ്വദേശി മരിച്ചു. ഉപ്പള കൈക്കമ്പയിലെ പരേതനായ മുഹമ്മദ് ഹുസൈന്റെ മകന് മുഹമ്മദ് സുബൈര്‍ (40) ആണ് മരിച്ചത്.
ബൈക്കിനെയും,കാറിനെയും നെഞ്ചോട് ചേർത്ത് സ്നേഹിച്ച സുബൈറിന്റെ വിയോഗം നാടിനെയാകെ കണ്ണീരിലാഴ്ത്തി.
രണ്ട് ദിവസം മുമ്പാണ് മൈസുരിലേക്ക് പോയത്. ചൊവ്വാഴ്ച രാത്രിയോടെ ബൈക്കില്‍ സുഹൃത്തുമായി സഞ്ചരിക്കുന്നതിനിടെ മറ്റൊരു ബൈക്കിടിച്ചാണ് അപകടം.
ഭാര്യ: സര്‍വീറ ബീഗം. ഉമ്മ: റസിയ. മുന്ന് മക്കളാണ്. സഹോദരന്മാര്: ആരീഫ്, റഫിക്, പരേതനായ റിസ്വാൻ